തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. ഈ വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ ഈ ചിത്രം ജനുവരി പതിനൊന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രത്തിന്റെ ടാഗ് ലൈൻ നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി സീ സ്റ്റുഡിയോയും ഉണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഹിപ് ഹോപ് തമിഴയുടെ സ്വരത്തിൽ ഒരുക്കിയ, കാസേ താൻ കടവുളേഡാ എന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജിബ്രാൻ ആണ്. നേരത്തെ ഈ ചിത്രത്തിലെ മറ്റൊരു ഗാനവും റിലീസ് ചെയ്തിരുന്നു.
അനിരുദ്ധ് ആലപിച്ച ചില്ല ചില്ല എന്ന ഈ ഗാനവും സൂപ്പർ ഹിറ്റായി മാറി. നരച്ച കട്ട താടിയും മുടിയുമായി സ്റ്റൈലിഷ് വില്ലൻ ലുക്കിലാണ് അജിത് തുനിവിൽ അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, ജോൺ കൊക്കൻ, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാർ, വീര, മഹാനദി ശങ്കർ, നയന സായി, ആമിർ, സിബി ചന്ദ്രൻ, അജയ്, പവാനി റെഡ്ഢി എന്നിവരും അഭിനയിച്ചിട്ടുണ്ട്. നീരവ് ഷാ ക്യാമറ ചലിപ്പിച്ച തുനിവ് എഡിറ്റ് ചെയ്തിരിക്കുന്നത് വിജയ് വേലുകുട്ടിയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.