തമിഴിലെ യുവസംവിധായകരിൽ പ്രമുഖരായ കാർത്തിക സുബ്ബരാജ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പേരിൽ ‘അറ്റൻഷൻ പ്ലീസ്’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിൽ എന്നാൽ സംവിധായകനായല്ല, സിനിമാ പ്രൊഡക്ഷൻ മേഖലയിലാണ് കാർത്തിക് ചുവടുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ കാർത്തിക് നിർമാണം ഏറ്റെടുത്ത അറ്റൻഷൻ പ്ലീസ് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ഐസക് തോമസ് ആണ്. വിഷ്ണു ഗോവിന്ദ്, ആതിര കല്ലിങ്കൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ത്രില്ലർ- ഡ്രാമാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പൊതുയിടങ്ങളിൽ മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഇഴഞ്ഞുചെല്ലുന്ന മലയാളിയുടെ സദാചാരബോധത്തിനിട്ട് ഒരു കൊട്ട് കൊടുക്കുന്ന രീതിയിലാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുറിയിൽ കുറച്ചുപേർക്കിടയിൽ നടക്കുന്ന സംഭവങ്ങളും കഥ പറച്ചിലുമായി ത്രില്ലിങ്ങ് മൂഡിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. മുൻപ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചും ചിത്രം മികച്ച പ്രതികരണം നേടിയിട്ടുണ്ട്. അരുൺ വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രോഹിത് വാരിയത്ത് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹിമാൽ മോഹനാണ്. സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസ് വഴിയാണ് കാർത്തിക് സുബ്ബരാജ് അറ്റൻഷൻ പ്ലീസിന്റെ നിർമാണത്തിൽ ഭാഗമാകുന്നത്. ഇതിന് പുറമെ, കാർത്തികേയൻ സന്താനം, നിത്യൻ മാർട്ടിൻ എന്നിവരും നിർമാണത്തിൽ പങ്കാളികളാകുന്നു. ഈ മാസം 26ന് ചിത്രം തിയേറ്ററുകളിലെത്തും.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.