തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ജിഗർതണ്ട. 8 വർഷം മുമ്പ് തമിഴിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഹാസ്യവും ആക്ഷനും ഇടകലർത്തി ഒരുക്കിയ ഈ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം പ്രേക്ഷകരും നിരൂപകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല, ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ബോബി സിംഹക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഈ വർഷമാണ് അക്ഷയ് കുമാർ, കൃതി സനോൻ എന്നിവർ പ്രധാന വേഷം ചെയ്ത ഇതിന്റെ ഹിന്ദി റീമേക്കും എത്തിയത്. ബച്ചൻ പാണ്ഡെ എന്നായിരുന്നു ഇതിന്റെ ഹിന്ദി റീമേകിന്റെ പേര്. ഇപ്പോഴിതാ ജിഗർതണ്ട 2 ആയി എത്തുകയാണ് കാർത്തിക് സുബ്ബരാജ്.
എട്ട് വർഷത്തിന് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ഗ്യാങ്സ്റ്റർ കോമഡി ത്രില്ലറുമായി എത്തുന്ന കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ജിഗർതണ്ട ഡബിൾ എക്സ് എന്നാണ്. ഇതിന്റെ ഒരു ടീസറും അദ്ദേഹം ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇവർ തമ്മിലുള്ള മാസ്സ്, സ്റ്റൈലിഷ് പോരാട്ടമാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷഫീക് മുഹമ്മദ് അലിയാണ്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനം, കതിരേശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.