[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇത് ഹോളിവുഡ് ചിത്രങ്ങളെ വെല്ലും; സൂര്യയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത്

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ 42. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ, മോഷൻ പോസ്റ്ററിന് ഒരു മിനിറ്റും 32 സെക്കന്റും ദൈര്‍ഘ്യമാണുള്ളത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഈ മോഷൻ പോസ്റ്റർ ഹോളിവുഡ് ചിത്രങ്ങളുടെ ഫീലാണ് നൽകുന്നത് എന്ന് തന്നെ പറയാം. പത്തു ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ത്രീഡി വിസ്മയമായാണ് ഒരുക്കുക. ആയിരം വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നത് എന്നും, ഇതൊരു ഗംഭീര ഫാന്റസി ചിത്രമാണെന്നും ഇതിന്റെ എഡിറ്ററും മലയാളിയുമായ നിഷാദ് യൂസഫ് പറഞ്ഞിരുന്നു.

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്ന് നിർമ്മിക്കുന്ന ഇതിന്റെ ഒരു ഷെഡ്യൂൾ തീർന്നിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്യുക എന്നാണ് വാർത്തകൾ വരുന്നത്. ഒരു യോദ്ധാവായി സൂര്യ എത്തുന്ന ഈ ചിത്രത്തിൽ ദിശാ പട്ടാണി ആണ് നായികാ വേഷം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് വെട്രി പളനിസാമി ഛായാഗ്രഹണം നിർവഹിക്കുന്നു. ഒരു പീരീഡ് ഫിലിമായി ഒരുക്കുന്ന ഈ ചിത്രം, വർത്തമാന കാലവും അവതരിപ്പിക്കുന്നുണ്ട്. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതിന് ശേഷം വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടിവാസൽ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുക.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.