യുവ താരം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദർശനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ഇതിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. വളരെ സ്റ്റൈലിഷായി ഒരുക്കിയിരിക്കുന്ന, കണ്ണിൽ പെട്ടോളെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് മുരി ആണ്. ഇർഫാന ഹമീദാണ് ഇതിന്റെ റാപ് രചിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നൽകിയ ഈ ഗാനമാലപിച്ചിരിക്കുന്നതു വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ചേർന്നാണ്. മലയാളത്തിലും അറബി ഭാഷയിലുമാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കളർഫുൾ രംഗങ്ങളും, ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരുടെ നൃത്തവും സ്റ്റൈലുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റുകൾ.
അനുരാഗ കരിക്കിൻ വെള്ളം , ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്ന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിംഷി ഖാലിദാണ്. ആഷിക് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. ലുക്മാന്, ചെമ്പന് വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്, അസിം ജമാല് എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഷാദ് യൂസഫാണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. നേരത്തെ ആഷിഖ് അബുവിന്റെ നിര്മ്മാണത്തില് മുഹ്സിന് പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് തല്ലുമാല. പിന്നീടാണ് ആഷിഖ് അബു മാറി ആഷിക് ഉസ്മാൻ നിർമ്മാതാവാവുകയും ഖാലിദ് റഹ്മാൻ സംവിധായകനായി വരികയും ചെയ്തത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടനെ പുറത്തു വരുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.