മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഭദ്രൻ. ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം എക്കാലവും ഓര്മിക്കപ്പെടുന്നത്. ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രമായ സ്ഫടികം സംവിധാനം ചെയ്തയാളെന്ന പേരിലാണ്. മലയാള സിനിമയിലെ ക്ലാസ്സിക്കായി മാറിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. അദ്ദേഹം അവസാനമൊരുക്കിയതും ഒരു മോഹൻലാൽ ചിത്രമായിരുന്നു. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ ഉടയോൻ എന്ന ആ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിലെ അച്ഛൻ കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനത്തിന്റെ പേരിലായിരുന്നു. ഇപ്പോഴിതാ പതിനേഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭദ്രൻ തിരിച്ചെത്തുകയാണ്. ഷെയിൻ നിഗമിനെ നായകനാക്കി ഒരു ചിത്രമൊരുക്കി കൊണ്ടാണ് അദ്ദേഹം തിരിച്ചു വരുന്നത്.
സൗബിന്‍ ഷാഹിറിനെ നായകനാക്കി 2019ല്‍ അദ്ദേഹം പ്രഖ്യാപിച്ച ജൂതൻ എന്ന ചിത്രമാണ് ഇപ്പോൾ ഷെയിൻ നിഗമിനെ നായകനാക്കി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ടൈറ്റിലും ചില കഥാപാത്രങ്ങളും മാറാന്‍ സാധ്യതയുണ്ടെന്നും വാർത്തകൾ പറയുന്നു. വരുന്ന സെപ്റ്റംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങാരംഭിക്കുമെന്നാണ് വിവരങ്ങൾ വരുന്നത്. അതിനു മുൻപ്, തന്റെ ക്ലാസിക് ചിത്രമായ സ്ഫടികം അതിനൂതനമായ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ പുതുക്കി റീറിലീസ് ചെയ്യാൻ പോവുകയാണ് ഭദ്രൻ. അതിന്റെ ജോലികളും പുരോഗമിക്കുകയാണ്. കുറച്ചു നാൾ മുൻപ് റിലീസ് ചെയ്ത ഭൂതകാലം എന്ന ചിത്രത്തിലെ ഷെയിൻ നിഗമിന്റെ പ്രകടനത്തെ ഏറെയഭിനന്ദിച്ചു കൊണ്ട് ഭദ്രൻ മുന്നോട്ടു വന്നിരുന്നു. സസ്പെന്‍സും പ്രണയവും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഭദ്രന്റെ ജൂതനെന്നാണ് സൂചന. എസ്. സുരേഷ് ബാബു രചിച്ച ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, മംമ്ത മോഹന്‍ദാസ്, ഇന്ദ്രന്‍സ്, ജോയ് മാത്യു, ഷറഫുദ്ദീന്‍ എന്നിവരുമുണ്ടാകുമെന്നു വാർത്തകളുണ്ട്.
Photo Courtesy: Aneesh Upaasana
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.