ദേശീയ അവാർഡിന്റെ നിറവിൽ റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രിയദർശൻ ഒരുക്കിയ പുതിയ ചിത്രത്തിൽ മോഹൻലാൽ ചരിത്രത്തിലെ ധീര യോദ്ധാവായ കുഞ്ഞാലിമരയ്ക്കാറായി എത്തുമ്പോൾ പ്രേക്ഷകരും ആരാധകരും വലിയ കാത്തിരിപ്പിലാണ്. ഒരുപക്ഷേ ഇന്ത്യൻ സിനിമയുടെ നാഴികകല്ലായി ഈ ചിത്രം മാറുമെന്ന് നിരവധി പ്രമുഖർ ഇതിനോടകം പറഞ്ഞുകഴിഞ്ഞു.ഇന്ത്യയിലെതന്നെ പ്രശസ്തരായ നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മഞ്ജുവാര്യർ, സിദ്ദിഖ്, സുനിൽ ഷെട്ടി, അർജുൻ,പ്രഭു, ബാബുരാജ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ ഓരോ പുതിയ അപ്ഡേറ്റുകൾക്കും വലിയ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മനോഹരമായ പുതിയ ഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. കണ്ണിൽ എന്റെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒരു ടീസർ വേഷൻ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം മണിക്കൂറുകൾ പിന്നിടുമ്പോൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞിരിക്കുകയാണ്.
ഇതിനോടകം സമൂഹമാധ്യമങ്ങളിൽ മറ്റുമായി ഈ ഗാനം വൈറലായി മാറിയിരിക്കുകയാണ്. മനോഹരമായഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ശ്വേതാ മോഹൻ, സിയാ ഉൽ ഹഖ് എന്നിവർ ചേർന്നാണ്. ബി. കെ. ഹരി നാരായണന്റെ വരികൾക്ക് റോണി റാഫേൽ ആണ് ഈണം പകർന്നിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാറിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് നടൻ പ്രണവ് മോഹൻലാൽ ആണ്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുവരുടെയും പ്രണയാദ്രമായ നൃത്തരംഗങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ നൃത്തരംഗങ്ങൾക്കൊപ്പം ചിത്രത്തിന്റെ ആർട്ട് വർക്കുകളും ഗാനത്തിന്റെ മാറ്റുകൂട്ടുന്നു. അണിയറപ്രവർത്തകരുടെ മികവുകൊണ്ട് ചിത്രം മികച്ച തിയേറ്റർ അനുഭവം നൽകുമെന്ന് ഇപ്പോൾ പുറത്തിറങ്ങിയ ഗാനം തെളിയിക്കുന്നു. മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ചിത്രം മെയ് മാസം പതിമൂന്നാം തീയതിയാണ് ലോക വ്യാപകമായി തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.