ഉലകനായകൻ കമൽ ഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 . ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം അടുത്ത വർഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ അടുത്തിടെ റിലീസ് ചെയ്ത ഇന്ത്യൻ 2 ഇൻട്രോ വീഡിയോയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിനോടകം 10 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ നേടിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന ഇന്ത്യൻ 2 ഇൽ സേനാപതിയെന്ന തന്റെ ക്ലാസിക് കഥാപാത്രമായി തിരിച്ചെത്തുകയാണ് കമൽ ഹാസൻ. 1996 ഇൽ കമൽ ഹാസൻ- ശങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി സിംഹ, മനോബാല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി, എസ് ജെ സൂര്യ, വിവേക് എന്നിവരും നിർണ്ണായക വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ജയമോഹൻ, ശങ്കർ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണകുമാർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സേനാപതി എന്ന കഥാപാത്രവും സേനാപതിയുടെ അച്ഛൻ കഥാപാത്രവുമായി ഇരട്ട വേഷത്തിലാണ് കമൽ ഹാസൻ ഇതിൽ അഭിനയിക്കുന്നതെന്നുള്ള വാർത്തകളും ഇടക്ക് വന്നിരുന്നു. രത്ന വേലു, രവി വർമ്മൻ എന്നിവർ ചേർന്ന് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് എ ശ്രീകർ പ്രസാദ് ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.