[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കമൽ ഹാസനൊപ്പം ദുൽഖർ സൽമാൻ; മണി രത്‌നം ചിത്രത്തിൽ വമ്പൻ താരനിര

ഉലകനായകൻ കമൽഹാസനെ നായകനാക്കി 36 വർഷത്തെ ഇടവേളയ്ക്കു ശേഷം മണി രത്‌നം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടു. തഗ് ലൈഫ് എന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര്. ആരാധകരെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ വീഡിയോയിലൂടെയാണ് ഈ ടൈറ്റിൽ പുറത്തു വിട്ടിരിക്കുന്നത്. രംഗരായ ശക്തിവേൽ നായ്ക്കൻ എന്ന കഥാപാത്രമായാണ് കമൽ ഹാസൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരു വമ്പൻ ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ വീഡിയോ തരുന്നത്. അതിനൊപ്പം തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഇതിന്റെ താരനിരയാണ്. കമൽ ഹാസനൊപ്പം ഒരു സുപ്രധാന വേഷത്തിൽ മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ട് കഴിഞ്ഞു. കമൽ ഹാസൻ, ദുൽഖർ സൽമാൻ എന്നിവർ കൂടാതെ തൃഷ, ജയം രവി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.

സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രവി കെ ചന്ദ്രനാണ്. അൻപ്- അറിവ് ടീമാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുക. ടൈറ്റിൽ വീഡിയോയിലെ ആക്ഷൻ സംവിധാനം കൊണ്ട് തന്നെ അവർ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും മണി രത്‌നം തന്നെയാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാകീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. ഈ വർഷം അവസാനം മുതൽ തഗ് ലൈഫിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. 1987 ഇൽ റിലീസ് ചെയ്ത ക്ലാസിക് ചിത്രമായ നായകനാണ് കമൽ ഹാസൻ- മണി രത്‌നം ടീം ഇതിന് മുൻപൊന്നിച്ച ചലച്ചിത്ര കാവ്യം. അതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമൽ ഹാസനെ തേടിയെത്തിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.