മലയാളി താരം അനു ഇമ്മാനുവൽ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ഉർവശിവോ രാക്ഷസിവോയുടെ ടീസർ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ അനുജനും പ്രശസ്ത നായക താരവുമായ അല്ലു സിരിഷ് നായകനായി എത്തുന്ന ഈ ചിത്രം, ഒരു റൊമാന്റിക് കോമഡിയായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നമുക്ക് തന്നത്. ഈ ടീസറിലെ അനു ഇമ്മാനുവലിന്റെ ചുംബന രംഗം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അനു ഇമ്മാനുവലും നായകൻ അല്ലു സിരീഷും ഇഴുകിച്ചേർന്നഭനയിച്ച ഇതിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസികിൻറ്‍റെ യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.അനു ഇമ്മാനുവൽ ഏറെ ഗ്ലാമറസായാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. കാലിസുന്റെ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് കൃഷ്ണകാന്തും പാടിയിരിക്കുന്നത് അർമാൻ മാലിക്കുമാണ്.
അച്ചു രാജാമണി, അനുപ് റൂബെൻസ് എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കാർത്തിക ശ്രീനിവാസ് ആർ, ഇതിനു ക്യാമറ ചലിപ്പിച്ചത് തൻവീർ മിർ എന്നിവരാണ്. രാകേഷ് സഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധീരജ് മോഗിളിനേനി, വിജയ് എം എന്നിവർ ചേർന്നാണ്. സുനിൽ വെണ്ണല കിഷോർ, അമാനി, കേദാർ ശങ്കർ എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചതും സംവിധായകനാണ്. അല്ലു അരവിന്ദാണ് ഉർവശിവോ രാക്ഷസിവോ അവതരിപ്പിക്കുന്നത്. സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവൽ പിന്നീട് ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ നായികയായി മാറി. അതിനു ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് അനു കൂടുതലും അഭിനയിച്ചത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.