ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. നവാഗതരായ രഞ്ജിത്ത്, എബിൻ ,സനീഷ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രമെന്ന അഭിപ്രായം നേടിയെടുത്ത ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ ചിറകിലേറി വലിയ വിജയത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയതു ചിത്രത്തെ ജനങ്ങളിലേക്കെത്തിക്കുവാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഗോപി സുന്ദർ, അരുൺ രാജ്, നാദിർഷ എന്നിവർ ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിലെ ഒരടിപൊളി ഗാനത്തിന്റെയും ഒരു മെലഡിയുടെയും വീഡിയോ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുതിയ വീഡിയോ സോങ് കൂടി എത്തിയിരിക്കുകയാണ്. കളി കട്ട ലോക്കൽ ആണേ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് അൻവർ സാദത്, ആന്റണി ദാസൻ എന്നിവർ ചേർന്നാണ്. അരുൺ രാജ് സംഗീതം പകർന്നിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ദിനു മോഹൻ ആണ്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ്, സുരഭി സന്തോഷ്, മനോജ് കെ ജയൻ, ടിനി ടോം, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബൈജു സന്തോഷ്, അബു സലീം, ജോൺ കൈപ്പള്ളിൽ, ഹരിപ്രസാദ്, ബിനു, മമിത ബൈജു, മാല പാർവ്വതി, ശോഭ മോഹൻ, രേഷ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം ഷിജിത്, ഷഹീർ ഖാൻ എന്നിവരാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.