[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

” ഇത് ജനപ്രിയ തരംഗം ” രണ്ടാം വാരത്തിലും ഹൗസ് ഫുൾ ഷോകളുമായി ബാലൻ വക്കീലിന്റെ പടയോട്ടം..!

ജനപ്രിയ നായകൻ ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഫാമിലി ത്രില്ലർ രണ്ടാം വാരത്തിലും കേരളത്തിലെ റീലീസ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഈ വർഷത്തെ ഇത്‌ വരെയുള്ള ഏറ്റവും മികച്ച  വിജയത്തിലേക്ക് ആണ് ഇപ്പോൾ ഈ ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. പതിവ് പോലെ തന്നെ കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതാണ് ഈ ദിലീപ് ചിത്രത്തിന്റെയും വമ്പൻ വിജയത്തിന് കാരണം എന്ന് പറയാം. ബി  ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒന്നാണ് എന്നതാണ് ഈ ഓഫ്‌ സീസണിലും ഈ ചിത്രത്തിന് അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെടാനുള്ള കാരണം.
കോമഡിയും ത്രില്ലും ആക്ഷനും ഗാനങ്ങളും സസ്പെന്സും ട്വിസ്റ്റുകളും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനേർ എന്നു ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

വിക്കനായ ബാലകൃഷ്ണൻ എന്ന വക്കീൽ ആയി ദിലീപ് നടത്തിയ ഗംഭീര പ്രകടനത്തിനൊപ്പം തന്നെ സിദ്ദിഖിന്റെ കിടിലൻ പ്രകടനം കൂടി ആയപ്പോൾ തിയേറ്റർ പൊട്ടിച്ചിരികൾ കൊണ്ടു നിറഞ്ഞു. ഒപ്പം അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിരി വിരുന്നുമായി എത്തുന്നുണ്ട്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ പ്രിയ ആനന്ദും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ഭീമൻ രഘു, ബിന്ദു പണിക്കർ, ഗണേഷ് കുമാർ, ലെന, റാണ പ്രതാപ്, അർജുൻ നന്ദകുമാർ, തെസ്നി ഖാൻ, ബാഹുബലി പ്രഭാകർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. വയാകോം മോഷൻ പിക്ചേഴ്‌സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

20 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.