തമിഴ് യുവ താരം കാർത്തിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് കൈതി. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്‌ഗൺ നായകനായി എത്തുന്ന കൈതി ഹിന്ദി റീമേക്കിന്റെ പേര് ഭോലാ എന്നാണ്. നേരത്തെ ഇതിന്റെ ഒരു ടീസർ റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ കൂടി പുറത്തു വന്നിരിക്കുകയാണ്. ഗംഭീര ആക്ഷൻ സീനുകൾ നിറഞ്ഞ ഈ ചിത്രം ത്രീഡിയിൽ ആണ് ഒരുക്കിയതെന്ന പ്രത്യേകതയുമുണ്ട്. അജയ് ദേവ്‌ഗൺ തന്നെ സംവിധാനവും ചെയ്തിരിക്കുന്ന ഈ ചിത്രം ഈ വരുന്ന മാർച്ച് മുപ്പതിനാണ് ആഗോള റിലീസായി എത്തുക. അജയ് ദേവ്‌ഗൺ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ഭോല. യു മീ ഓർ ഹം, ശിവായ്, റൺവേ 34 എന്നിവയാണ് അജയ് ദേവ്‌ഗൺ നേരത്തെ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങൾ.
ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ്, അജയ് ദേവ്‌ഗൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തബുവും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കൈതിയിൽ നരെയ്ൻ അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രത്തിന് പകരമാണ് ഭോലയിൽ തബു എത്തുന്നത്. ദീപക് ദൊബരിയൽ, ഗജ്‌രാജ് റാവു, സഞ്ജയ് മിശ്ര എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കമൽ ഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിലൂടെ ലോകേഷ് കനകരാജ് കൈതിയെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാക്കിയിരുന്നു. അടുത്ത വർഷം കൈതി രണ്ടാം ഭാഗവുമായി എത്താനുള്ള ഒരുക്കത്തിലാണ് ലോകേഷ്- കാർത്തി ടീം. അത്കൊണ്ട് തന്നെ ഭോലക്കും രണ്ടാം ഭാഗം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.