[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

പ്രതിഭയും പ്രതിഭാസവും ഒന്നിച്ചപ്പോൾ, ഇത് മെഗാവിസ്മയം; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ വായിക്കാം

“Nothing to impress, nothing to change” ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിറങ്ങും മുൻപ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്ന ലിജോയുടെ തന്നെ വാക്കുകളാണിത്. പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്ക് വിഭിന്നമായി തനിക്കുവേണ്ടി ചിത്രമെടുക്കുന്ന ഒരു സംവിധായകൻ. അയാളുടെ ചിറകിലേറി ഓസ്കാറിന്റെ പടിവാതിക്കലിൽ വരെ മലയാളം എത്തിനോക്കി. നായകനും, ആമേനും, ഈ.മൗ. യൗ വും, ജെല്ലിക്കെട്ടുമെല്ലാം സൃഷ്ടിച്ച ലിജോയ്ക്ക് തന്റെ അടുത്ത ചിത്രത്തിലെ നായകനായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ലഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള മലയാളി സിനിമ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മമ്മൂട്ടി എന്ന ഇതിഹാസത്തെ എങ്ങനെയാകും തന്റെ ചിത്രത്തിൽ ലിജോ അവതരിപ്പിച്ചിരിക്കുന്നതെന്ന വലിയ ആകാംക്ഷയും!?

ആ ആകാംക്ഷയുടെയെല്ലാം നേരുത്തരമാണ് ‘നൻപകൽ നേരത്ത് മയക്ക’മെന്ന ചിത്രം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങൾ എടുത്താൽ അതിൽ നൻപകൽ നേരത്ത് മയക്കത്തിലെ സുന്ദരവുമുണ്ടാകും. തമിഴ് ഗ്രാമീണ സൗന്ദര്യത്തെ തന്റെ ക്യാമറയിലേക്ക് ഒപ്പിയെടുത്താണ് ഈ ചിത്രത്തിലെ ഓരോ രംഗവും തേനി ഈശ്വർ സൃഷ്ടിച്ചിരിക്കുന്നത്. ഗ്രാമീണ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ തമിഴ് ജനതയ്ക്കൊപ്പം പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്ന കഥാപാടവം, വർണ്ണ ഗംഭീരമായ സിനിമാട്ടോഗ്രാഫി, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നായകന്റെ ഒരു പകൽ മയക്കം. ആ മയക്കത്തിൽ നിന്നും ചടുലമായ വേഗതയിലൂടെ നായകനൊപ്പം പ്രേക്ഷകനും സഞ്ചരിക്കുകയാണ്. ജീവിതത്തെ കൂടുതൽ സുന്ദരമാക്കി കൊണ്ടാണ് വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പോയ ജെയിംസ്,സുന്ദരമെന്ന തമിഴനിലേക്ക് കൂടുമാറുന്നത്. സ്വപ്നവും, യാഥാർത്ഥ്യവും ഇഴപിരിക്കാനാകാത്ത ജെയിംസിന്റെ അനുഭവങ്ങൾ നമ്മെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാക്കും.

പല കുറി അദ്ദേഹം തന്നെ പറഞ്ഞത് പോലെ, തേച്ചു തേച്ചു മിനുക്കി എടുത്തതാണ് മമ്മൂട്ടി എന്ന ഇതിഹാസ നായകനെ. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും. ഭൂതക്കണ്ണാടിയിലും, വിധേയനിലും, പൊന്തൻമാടയിലുമെല്ലാം സൂക്ഷ്മാഭിനയത്തിന്റെ നേർക്കാഴ്ചയായ അയാൾ, ഇന്ന് തന്റെ 72-ആം വയസ്സിലും അഭിനയത്തിന്റെ മറ്റു മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിലാണ്. അഭിനയത്തോടുള്ള അടങ്ങാത്ത ആർത്തി, ഓരോ ഷോട്ടിലും പ്രകടമാണ്. കാലം പഴകും തോറും ലഹരിയേറുന്ന വീഞ്ഞുപോൽ സുന്ദരമായ മമ്മൂട്ടി, ഓരോ രംഗത്തിലും തന്നോട് തന്നെ മത്സരിക്കുകയാണ്. സംവിധാന കലയുടെ സർവകലാശാലയായ ഒരു സംവിധായകൻ അഭിനയത്തിന്റെ മൊത്തക്കച്ചവടക്കാരനായ ഒരു സൂപ്പർമാർക്കറ്റ് ഓണറിലേക്ക് എത്തുമ്പോഴുള്ള മുഴുവൻ സംഭവവികാസങ്ങളും ചിത്രത്തിലൂടെ നമുക്ക് കാണാൻ സാധിക്കും. കഴിഞ്ഞ 15 വർഷത്തിനിടയിൽ, തന്നിലെ അഭിനേതാവിനെ വെല്ലുവിളിച്ച പല അഭിനയ മുഹൂർത്തങ്ങളും മമ്മൂട്ടി മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. പത്തേമാരിയും പുഴുവുമെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. വരാനിരിക്കുന്ന വർഷങ്ങളിൽ മമ്മൂട്ടിയിൽ നിന്നും മലയാളിക്ക് ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ട്.. ഒരു നീണ്ട കാലഘട്ടത്തിനുശേഷം മലയാള നടന്റെ ചിറകിലേറി നാഷണൽ അവാർഡ് കേരളക്കരയിലേക്ക് എത്തുമോ എന്നുള്ള ആകാംക്ഷയാണ് ഇനി. പല കുറി തഴയപ്പെട്ടുവെങ്കിലും, ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവ താരങ്ങൾക്കൊപ്പം ശക്തമായ മത്സരം നൽകി ഒരു വെറ്ററൻ ആക്ടറും മത്സരരംഗത്ത് ഉണ്ട്. ഒപ്പം വന്നവരും മുന്നേ നടന്നു പോയവരും പലകുറി കാലിടറിയപ്പോഴും, മമ്മൂട്ടിയിലെ നടൻ മഹാമേരുവായി തന്നെ നിലകൊണ്ടു. പച്ച തമിഴ് പറയുന്ന സുന്ദരത്തെ, ഇതിലുമേറെ മികച്ചതാക്കാൻ ഏത് നടനാണ് കഴിയുക?! ഒരു നീണ്ട ഇടവേളക്കുശേഷം നടൻ അശോകന്റെ ഗംഭീര പെർഫോമൻസും നൻപകൽ നേരത്ത് മയക്കത്തിൽ കണ്ടു. മലയാളം വേണ്ട രീതിയിൽ തന്നിലെ അഭിനേതാവിനെ ഉപയോഗിച്ചോ എന്നൊരു വലിയ ചോദ്യവും ബാക്കിയാക്കിയാണ് അശോകൻ നടനമവസാനിപ്പിക്കുന്നത്. രാജേഷ് ശർമ,വിപിൻ അറ്റ്ലി തുടങ്ങിയ മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി.

പളനിയുടെ നാട്ടുവെന്മയ്ക്ക് കൂടുതൽ തെളിച്ചം നൽകുന്ന തേനി ഈശ്വറിന്റെ മാന്ത്രികമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. അതുപോലെ രംഗനാഥ് രവിയെന്ന സൗണ്ട് ഡിസൈനറാണ് നൻ പകൽ നേരത്ത് മയക്കത്തിന്റെ ആത്മാവ്. പശ്‌ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്ന തമിഴ് ഗാനങ്ങൾക്കും അത് കിറുകൃത്യമായി പ്ലേസ് ചെയ്ത രീതിക്കും രംഗനാഥ് കയ്യടി അർഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിച്ചത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപു ജോസഫ് ആണ് എഡിറ്റിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

9 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.