ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘വിവാഹ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ബ്ലെസൺ എൽസ സംവിധാനം ചെയ്യുന്ന ചിത്രം സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം പൊന്നയ്യാൻ നിർമ്മിച്ചിരിക്കുന്നു.
ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലെത്തും.
നാല് സ്ത്രീകളുടെയും അവരുടെ ജീവിതപ്പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബബന്ധങ്ങൾ, വിവാഹജീവിതത്തിലെ സങ്കീർണതകൾ, വികാരനിമിഷങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ട്രെയ്‌ലർ, ഹാസ്യവും ആക്ഷൻ രംഗങ്ങളും ചേർന്ന ഒരു സമ്പൂർണ ഫാമിലി എൻ്റർടെയിനർ ആണ് ചിത്രമെന്ന സൂചനയും നൽകുന്നു.
മൃദുലമായ അവതരണശൈലിയും കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങളും ട്രെയിലറിന്റെ പ്രധാന ആകർഷണങ്ങളാണ്. അഭിഷേക് ശ്രീകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോണി ശശിധരൻ ഛായാഗ്രഹണവും ഷെറിൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അരുൺ മുരളീധരൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
This website uses cookies.