പ്രശസ്ത തമിഴ് നടനും സംവിധായകനുമായ എസ് ജെ സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടമൈ സെയ്. ഒരിക്കൽ കൂടി വ്യത്യസ്തമായ ഒരു കഥ പറയുന്ന ചിത്രവുമായാണ് അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നാണ് ഇന്നലെ റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. സിവിൽ എഞ്ചിനീറിങ്ങിൽ ഗോൾഡ് മെഡൽ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത നായകനാണ് എസ് ജെ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാൽ തനിക്കു ജോലി ഉണ്ടെന്നാണ് വീട്ടുകാരോടും ഭാര്യയോടുമൊക്കെ അയാൾ പറഞ്ഞിരിക്കുന്നത്. രാവിലെ ജോലിക്കു പോവുകയാണെന്ന് പറഞ്ഞു ജോലി തേടിയിറങ്ങുന്ന നായകനെ ഒരിക്കൽ ഭാര്യ കയ്യോടെ പിടിക്കുകയും, പിന്നീടയാൾ ജീവിക്കാൻ വേണ്ടി ഒരു ഫ്ലാറ്റിന്റെ സെക്യൂരിറ്റിയായി ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. അതിനു ശേഷം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്.
വെങ്കട്ട് രാഘവൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗണേഷ് എന്റെർറ്റൈന്മെന്റ്സ്, നഹർ ഫിലിംസ് എന്നിവയുടെ ബാനറിൽ ടി ആർ രമേശ്, എസ് സാഹിർ ഹുസൈൻ എന്നിവർ ചേർന്നാണ്. എസ് ജെ സൂര്യക്കൊപ്പം യാഷിക ആനന്ദ്, മൊട്ട രാജേന്ദ്രൻ, വിൻസെന്റ് അശോക്, ചാൾസ് വിനോദ്, ശേഷു, രാജസിംഹൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. വിനോത് രത്ന സ്വാമി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്താണ്. അരുൺ രാജാണ് കടമൈ സെയ്ക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റും ഉടനെ പുറത്തു വിടുമെന്നാണ് സൂചന.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.