[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇങ്ങനെയൊരു ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആദ്യം; കട്ട കലിപ്പിൽ ചട്ടമ്പിയായി ശ്രീനാഥ് ഭാസി..!

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ശ്രീനാഥ് ഭാസിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയില്‍ ഇട്ട വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്ന വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. സിനിമയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലേക്ക് ഒരു സന്ദേശമയക്കുന്നവര്‍ക്ക്, സോഷ്യല്‍ മീഡിയയില്‍ ഒഫീഷ്യലായി റിലീസ് ചെയ്യുന്നതിന് മുന്‍പു തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാന്‍ പറ്റുമെന്നായിരുന്നു ആ വീഡിയോയിൽ പറഞ്ഞത്. അങ്ങനെ സാധിക്കുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് അവർ ഒരുക്കി വെച്ചിരുന്നത്. വീഡിയോ പുറത്തു വന്നു മിനിറ്റുകൾക്കുളിൽ ആയിരകണക്കിന് സന്ദേശങ്ങൾ വരികയും തുടർന്ന് പോസ്റ്റർ പുറത്തു വിടുകയുമായിരുന്നു.

അഭിലാഷ്.എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡോണ്‍ പാലാത്തറയാണ്. തന്റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും ഇടുക്കിക്കുള്ളില്‍ നിന്നുള്ള യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണിതെന്നും പോസ്റ്റർ പങ്കു വെച്ച് കൊണ്ട് ശ്രീനാഥ് ഭാസി കുറിച്ചിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ്.എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അലെക്സ് ജോസഫ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ജോയൽ കവി, സംഗീതമൊരുക്കുന്നത് ശേഖർ മേനോൻ എന്നിവരാണ്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.