തമിഴ് സിനിമകൾക്ക് വൻ സ്വീകരണമാണ് കേരളത്തിൽ ലഭിക്കുന്നത്. വിജയ്-സൂര്യ-അജിത്-വിക്രം അടക്കി വാഴുന്ന കേരളത്തിൽ മറ്റു നടന്മാരും സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്. തീരൻ അധികാരം ഒൻട്ര എന്ന ചിത്രത്തിലൂടെ കേരളത്തിൽ ചേട്ടനെപ്പോലെ തന്നെ അനിയൻ കാർത്തിയും കേരളത്തിൽ ഇപ്പോൾ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത ചിത്രം ‘കടയ് കുട്ടി സിങ്കം’ അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. പസങ്ക 2 എന്ന സൂര്യ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ക്ലാസ് സംവിധായകനായ പാണ്ഡ്യരാജും കാർത്തിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. ഈ ചിത്രം 2ഡി എന്റർടൈന്മെന്റസിന്റെ ബാനറിൽ നിർമ്മിക്കുന്നത് സാക്ഷാൽ സൂര്യ തന്നെയാണ്.
കടയ് കുട്ടി സിങ്കത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങുകയും മികച്ച അഭിപ്രായങ്ങൾ നേടി ചുരുങ്ങിയ സമയംകൊണ്ട് യൂ ട്യൂബിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. കൊമ്പന് ശേഷം ഒരു മുഴുനീള ഗ്രാമീണ ചിത്രത്തിൽ ഒരു കർഷകനായാണ് കാർത്തി പ്രത്യക്ഷപ്പെടുന്നത്. ആക്ഷനും കോമഡിക്കും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം ഒരു പക്ക ഫാമിലി എന്റർട്ടയിനർ ആയിരിക്കും. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യ പ്രത്യക്ഷപ്പെടും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മുത്തുഗൗ എന്ന മലയാള ചിത്രത്തിലെ നായിക ആർത്ഥന ബിനു കാർത്തി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് . ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വേൽരാജാണ്-അജിത്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.