കഴിഞ്ഞ ദിവസം മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്ത ഒരു വീഡിയോ ഗാനമാണ് കായങ്ങൾ നൂറു. മലയാളത്തിലെ ഒട്ടേറെ പ്രശസ്ത ഗായകർ ചേർന്നാലപിച്ചിരിക്കുന്ന ഈ തമിഴ് ഗാനത്തിന് ഈണം പകർന്നു ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനായ അരുൺ ഗോപനാണ്. ഇതിൽ സുരേഷ് ഗോപി അഭിനയിച്ചിട്ടുമുണ്ട്. കറുപ്പിച്ചു നീട്ടി വളർത്തിയ മീശയും നരച്ച താടിയും വെച്ച് കിടിലൻ ഗെറ്റപ്പിലാണ് സുരേഷ് ഗോപി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു നീണ്ട തമിഴ് ഡയലോഗ് പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപി ഇതിൽ പറയുന്ന തമിഴ് സംഭാഷണം ഇങ്ങനെ, നീ പടൈത കടവുളേ താൻ നീ നമ്പുകിറ. ഉന്നൈ പടൈത കടവുളേയല്ല. നീ കേട്ടതെല്ലാം തന്തു ഉന്നൈ ഇങ്ക വാഴവെത്ത എനക്ക് നീ എന്ന തന്താർ. സോള്ളു കണ്ണാ. ഹാ തന്താരു. കായങ്ങൾ നൂറു. വാഴ്വതർക്കു താൻ ഉനക്കു ഇന്ത ഉലകം, ആഴ്വതർക്ക് ഇല്ലൈ. ഇന്നും നീ തിരുന്തവില്ലൈയെന്ദ്രാൽ, തരുവേൻ നാൻ ഉനക്കു. കായങ്ങൾ നൂറു.
വിഷ്ണു രാജ് വരികളും ആശയവും തയ്യാറാക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, മധു ബാലകൃഷ്ണൻ, സത്യപ്രകാശ് ധർമൻ, സയനോര ഫിലിപ്പ്, സിതാര കൃഷ്ണകുമാർ, നജിം അർഷാദ്, ഹാരിഷ് ശിവരാമകൃഷ്ണൻ, മൃദുല വാര്യർ, രഞ്ജിനി ജോസ്, അഭിരാമി സുരേഷ്, അമൃത സുരേഷ്, നിരന്ജ സുരേഷ്, സജിൻ ജയരാജ്, അരുൺ ഗോപൻ എന്നിവർ ചേർന്നാണ്. ലാൽ കൃഷ്ണ എസ് അച്യുതം എഡിറ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഗാനത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രഭാകർ ആണ്. ഏതായാലും വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ഗാനം നേടിയെടുക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.