[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

രണ്ട് കാമുകിമാർ, ഒരൊറ്റ കാമുകനും; ത്രികോണ പ്രണയകഥയുമായി ‘കാതുവാക്കിലെ രണ്ടു കാതൽ’……

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതൽ. പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടീസർ വന്നിരിക്കുകയാണ് ഇപ്പോൾ. ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. രണ്ടു കാമുകിമാരുടെ ഇടയിൽ നട്ടം തിരിയുന്ന കാമുകന്റെ വേഷത്തിൽ വിജയ് സേതുപതി കിടിലൻ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നു ടീസർ സൂചന തരുന്നുണ്ട്. കണ്മണി, ഖദീജ എന്നീ രണ്ടു കാമുകിമാരായി ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യ സൂപ്പർ ഹീറോയിൻ സാമന്ത എന്നിവരാണ് എത്തുന്നത്. പ്രഭു, കല മാസ്റ്റർ, റെഡിന് കിംഗ്സ്ലി, ലോല്‌ സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് ശ്രീശാന്ത് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവൻ- വിജയ് സേതുപതി- നയൻ താര കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സംവിധായകൻ വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്ന് റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. പോടാ പോടീ, നാനും റൗഡി താൻ, താനാ സേർന്താ കൂട്ടം, പാവ കഥയ്ക്കൾ എന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവക്ക് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ്. വരുന്ന ഏപ്രിൽ 28 നു ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.