[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആറാട്ട് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണം..!

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്. ഉദയ കൃഷ്ണ രചിച്ചു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണനും എം പി എം ഗ്രൂപ്പിന്റെ ബാനറിൽ ശക്തിയുമാണ്. ഫെബ്രുവരി പതിനെട്ടിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റിലീസ് ആണ് നേടാൻ പോകുന്നത്. അതിനു മുന്നോടിയായി ഗൾഫിൽ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. വേൾഡ് വൈഡ് ഫിലിംസ് ആണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത്. ഇത് കൂടാതെ കേരളത്തിലും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം കേരളത്തിൽ മാത്രം ഇരുനൂറോളം ഫാൻസ്‌ ഷോകൾ ആണ് സോൾഡ് ഔട്ട് ആയതു. അതുപോലെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾ കൊണ്ട് ആദ്യ ദിവസത്തെ ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്ന കാഴ്ചയും നമ്മുക്ക് കാണാൻ സാധിക്കും.

തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ എ ആർ റഹ്മാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രാഹുൽ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും അതുപോലെ ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ആറാട്ടിലെ മോഹൻലാലിന്റെ സ്റ്റില്ലുകൾ ആണ്. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.