തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതൽ. പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടീസർ വന്നിരിക്കുകയാണ് ഇപ്പോൾ. ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. രണ്ടു കാമുകിമാരുടെ ഇടയിൽ നട്ടം തിരിയുന്ന കാമുകന്റെ വേഷത്തിൽ വിജയ് സേതുപതി കിടിലൻ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നു ടീസർ സൂചന തരുന്നുണ്ട്. കണ്മണി, ഖദീജ എന്നീ രണ്ടു കാമുകിമാരായി ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യ സൂപ്പർ ഹീറോയിൻ സാമന്ത എന്നിവരാണ് എത്തുന്നത്. പ്രഭു, കല മാസ്റ്റർ, റെഡിന് കിംഗ്സ്ലി, ലോല് സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് ശ്രീശാന്ത് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവൻ- വിജയ് സേതുപതി- നയൻ താര കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സംവിധായകൻ വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്ന് റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. പോടാ പോടീ, നാനും റൗഡി താൻ, താനാ സേർന്താ കൂട്ടം, പാവ കഥയ്ക്കൾ എന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവക്ക് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ്. വരുന്ന ഏപ്രിൽ 28 നു ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.