പ്രശസ്ത സംവിധായകൻ മോഹൻ ജി രചിച്ച് സംവിധാനം ചെയ്ത പുതിയ ചിത്രമായ ബകാസുരൻ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇതിലെ കാത്തമ്മ സോങ്ങാണ് സൂപ്പർ ഹിറ്റായി മാറുന്നത്. ഗ്ലാമർ നായികയുടെ ത്രസിപ്പിക്കുന്ന നൃത്തവും ഒപ്പം മൻസൂർ അലി ഖാന്റെ രസകരമായ ചുവടുകളുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സാം സി എസ് തന്നെ വരികൾ രചിച്ച്, ഈണം പകർന്ന് ആലപിച്ച ഗാനമാണിത്. ഇന്നലെ എം ആർ ടി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനത്തിന് ഇതിനോടകം തന്നെ ഒന്നര ലക്ഷത്തോളം കാഴ്ചക്കാരെനേടാൻ സാധിച്ചിട്ടുണ്ട്.
സെൽവ രാഘവൻ, നട്ടി, രാധ രവി, രാജൻ കെ, റംസ്, ശരവണൻ സുബ്ബയ്യ, ഡി ഗുണനിധി, തരാക്ഷി, മൻസൂർ അലി ഖാൻ, ദേവദർശിനി, പി എൽ തേനപ്പൻ, കൂൾ സുരേഷ്, ശശി ലയ, ലാവണ്യ, പോണ്ടി രവി, കുട്ടി ഗോപി, അരുണോദയൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ജി എം ഫിലിം കോർപറേഷന്റെ ബാനറിൽ മോഹൻ ജി തന്നെ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഫാറൂഖ് കെ ബാഷ, എഡിറ്റ് ചെയ്തിരിക്കുന്നത് ദേവരാജ് എസ് എന്നിവരാണ്. ജോണി നൃത്ത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ആക്ഷൻ രംഗങ്ങളൊരുക്കിയത് മിരട്ടൽ സെൽവയാണ്. അധികം വൈകാതെ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവ രാഘവൻ നായകനായി അഭിനയിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.