മലയാളത്തിലെ യുവ സൂപ്പര്താരങ്ങളിൽ ഒരാളായ നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് സാറ്റർഡേ നൈറ്റ്. ഒക്ടോബറിൽ ആദ്യം റിലീസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴീ ചിത്രത്തിന്റെ റിലീസ് നവംബറിലേക്കു മാറ്റിയിരിക്കുകയാണ്. നവംബർ നാലിനാണ് ഇനി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിന്റെ ടീസർ, ട്രൈലെർ, രണ്ട് ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിനോടൊപ്പം തന്നെ കേരളമുടനീളം നടന്ന ഇതിന്റെ പ്രൊമോഷൻ പരിപാടികളും സൂപ്പർ ഹിറ്റായി മാറി. അതിനാൽ തന്നെ വലിയ പ്രതീക്ഷകളോടെയാണ് ഈ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റിനു ശേഷം റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ടീം ഒന്നിക്കുന്ന ചിത്രമെന്നതും സാറ്റർഡേ നൈറ്റിന് ഹൈപ്പ് കൂട്ടുന്ന ഘടകമാണ്. ഇപ്പോഴിതാ, ഇതിലെ ഒരു ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ റിലീസ് ചെയ്തിരിക്കുകയാണ്.
നേരത്തെ റിലീസ് ചെയ്ത് സൂപ്പർഹിറ്റായ നിലാത്തുമ്പി എന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേർഷനാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിമനോഹരമായി വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം രചിച്ചത് ജോ പോളും ഇതിനു സംഗീതം നൽകിയത് ജേക്സ് ബിജോയിയും ആണ്. നേരത്തെ ഇതിന്റെ ലിറിക് വീഡിയോയായിരുന്നു റിലീസ് ചെയ്തത്. സൗഹൃദമാഘോഷിക്കുന്ന ഒരു മനോഹരമായ മെലഡിയാണ് നിലാത്തുമ്പി എന്ന ഈ ഗാനം. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് എത്തുന്നതെന്ന സൂചനയാണ് ട്രൈലെർ നൽകിയത്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. ടി ശിവാനന്ദേശ്വരൻ എഡിറ്റിംഗ് നിർവഹിച്ച സാറ്റർഡേ നൈറ്റിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് അസ്‌ലം കെ പുരയിലാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.