മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, യുവ താരം ആസിഫ് അലി എന്നിവർ ഒരുമിച്ചെത്തുന്ന കാപ്പ റിലീസിനൊരുങ്ങുകയാണ്. സിംഹാസനം, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് ടീം ഒന്നിക്കുന്നു എന്നതാണ് കാപ്പയുടെ ഹൈലൈറ്റ്. ഒരു മാസ്സ് ആക്ഷൻ ഡ്രാമയായി ഒരുക്കിയ കാപ്പയുടെ ടീസർ, മേക്കിങ് വീഡിയോ, പോസ്റ്ററുകൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പുറത്ത് വന്നിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ കിടിലൻ ആക്ഷൻ തന്നെയാണ് ഇന്ന് വന്ന ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ആസിഫ് അലിയും തീവ്രമായ പ്രകടനം കൊണ്ട് കയ്യടി നേടുമെന്ന് ട്രയ്ലർ സൂചിപ്പിക്കുന്നു. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് നേരത്തെ വന്നിരുന്നു. ക്രിസ്മസ് റിലീസായി വരുന്ന ഡിസംബർ 22 നാണ് കാപ്പ പ്രേക്ഷകരുടെ മുന്നിലെത്തുക.
സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് കാപ്പ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുക. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത് അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ്. തന്റെ തന്നെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ജി ആർ ഇന്ദുഗോപൻ തിരക്കഥ രചിച്ച ഈ ചിത്രം, തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും അഭിനയിക്കുന്ന കാപ്പക്ക് വേണ്ടി ജോമോൻ ടി ജോൺ ക്യാമറ ചലിപ്പിച്ചപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.