മക്കൾ സെൽവൻ വിജയ് സേതുപതി വീണ്ടും മാസ്സ് ലുക്കിൽ എത്തുന്ന ജൂംഗ ടൈറ്റിൽ ടീസർ റിലീസ് ആയി കഴിഞ്ഞു. വിജയ് സേതുപതിയുടെ ലൂക്കും ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസറും ഇപ്പോൾ ആരാധകരുടെ ഇടയിൽ വമ്പൻ ആവേശം ആണ് സൃഷ്ടിക്കുന്നത് എന്ന് പറയാം. ഗോകുൽ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന സമ്മർ വെക്കേഷൻ സമയത്തു ആയിരിക്കും റിലീസ് ചെയ്യുന്നത്. കിടിലൻ ഗെറ്റപ്പിൽ ആണ് വിജയ് സേതുപതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ന്യൂ ജെനെറേഷൻ ഗ്യാങ്സ്റ്റർ കോമഡി ഫിലിം ആയിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സായ്‌യേഷ, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിദ്ധാർഥ് വിപിൻ ആണ് ഈ ചിത്ര൫ത്തിനു സംഗീതം പകർന്നിരിക്കുന്നത്. ഡൂഡിലി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിജയ് സേതുപതി തന്നെയാണ്. വിജയ് സേതുപതി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യുന്നത് എ ആൻഡ് പി ഗ്രൂപ്പിന്റെ ബാനറിൽ അരുൺ പാണ്ഡ്യൻ ആണ്. ഏതായാലും ടൈറ്റിൽ ടീസറിന് ആരാധകരുടെയും സിനിമാ പ്രേമികളുടെയും വമ്പൻ സ്വീകരണം ആണ് ലഭിക്കുന്നത്. തമിഴിലെ ഏറ്റവും വിശ്വസിക്കാവുന്ന താരമായി മാറിയ വിജയ് സേതുപതി ഇപ്പോൾ തെലുങ്കിൽ അടക്കം ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടു ചിത്രങ്ങൾ ഈ വർഷം എത്തും. അതിൽ ഒരെണ്ണം ഒരുക്കുന്നത് മണി രത്‌നം ആണ്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.