ഇന്ത്യക്ക് അകത്തും പുറത്തും തരംഗമായി മാറിയ പുതിയ മലയാള ഗാനമാണ് വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ- ലാൽ ജോസ് ചിത്രത്തിലെ തട്ട് പൊളിപ്പൻ ഗാനമായ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന് തുടങ്ങുന്ന പാട്ട്. ഷാൻ റഹ്മാന്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം ഇന്ന് സോഷ്യൽ മീഡിയ മാത്രമല്ല, കേരളം മുഴുവൻ കീഴടക്കി കഴിഞ്ഞു.യൂട്യൂബിൽ ഓരോ ദിവസവും പുതിയ പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ഈ ഗാനം അടിസ്ഥാനപ്പെടുത്തിയുള്ള നൃത്ത രംഗങ്ങൾ ആണ് ഇന്ന് കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും സോഷ്യൽ മീഡിയയിൽ എത്തുന്നത്.ശരത് കുമാറും സംഘവും നൃത്തം ചെയ്തു തകർത്ത ഈ ഗാനത്തിൽ മോഹൻലാൽ ഉണ്ടെങ്കിലും അദ്ദേഹം നൃത്തം ചെയ്തിരുന്നില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാൾ കൂടിയായ മോഹൻലാൽ ഈ അടിപൊളി പാട്ടിനു നൃത്തം ചെയ്യാത്തത് ആരാധകർക്കും സിനിമാ പ്രേമികൾക്കും നിരാശ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ആ നിരാശ തീർക്കാനായി ഇതാ ലാലേട്ടൻ എത്തുകയായി ഒരടിപൊളി ജിമ്മിക്കി കമ്മൽ നൃത്തവുമായി. ഇനി ഈ നൃത്തം കേരളം കീഴടക്കുമെന്നുറപ്പ്.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.