[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പോക്കിരി സൈമണിന് പ്രശംസയുമായി ഒമർ ലുലുവും..

പ്രേക്ഷകരുടെ മനസ്സിൽ ആവേശം നിറച്ചു കൊണ്ടും ബോക്സ് ഓഫീസിൽ മണി കിലുക്കം മുഴക്കി കൊണ്ടും സണ്ണി വെയ്ൻ നായകനായി എത്തിയ പോക്കിരി സൈമൺ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ പോക്കിരി സൈമൺ ഒരു മാസ്സ് കോമഡി എന്റെർറ്റൈനെർ ആണ്. ഒരു പറ്റം വിജയ് ആരാധകരുടെ കഥ പറയുന്ന ഈ ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത് സൈമൺ എന്ന കടുത്ത വിജയ് ആരാധകനായ യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് ആണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കുന്ന ചില ബുദ്ധിജീവികൾക്കെതിരെ സംവിധായകൻ ജിജോ ആന്റണി തന്റെ ഫേസ്ബുക് പോസ്റ്റും ആയി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഒമർ ലുലുവും പോക്കിരി സൈമണിനെ പിന്തുണച്ചു രംഗത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം താൻ പോക്കിരി സൈമൺ കണ്ടു എന്നും ഒരുപാട് ഇഷ്ടമായെന്നും തന്റെ ഫേസ്ബുക് പേജിൽ കുറിച്ച ഒമർ ലുലു ചിത്രം ഹൗസ്ഫുൾ ആയിരുന്നു എന്നും സൂചിപ്പിച്ചു. അതുപോലെ തന്നെ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിച്ചു ഈ ചിത്രം തകർക്കാൻ നോക്കിയവരോട് പോയി വേറെ പണി നോക്കിക്കോളാനും ഒമർ ലുലു തന്റേതായ ഭാഷയിൽ രസകരമായി പറഞ്ഞിട്ടുണ്ട്.

ഒമർ ലുലുവിന്റെ ചങ്ക്‌സ് എന്ന ചിത്രം വന്നപ്പോഴും ഇതുപോലെ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിച്ചു ആ ചിത്രത്തെ തകർക്കാൻ പലരും ശ്രമിച്ചു എങ്കിലും അതിനെയെല്ലാം കാറ്റിൽ പറത്തി ചങ്ക്‌സ് വലിയ വിജയം നേടിയിരുന്നു. ആ പാതയിലാണ് പോക്കിരി സൈമണിന്റെയും പോക്ക്.

ഡോക്ടർ കെ അമ്പാടി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ, പ്രയാഗ മാർട്ടിൻ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ ആണ്. വിമർശകരോട് ഈ ചിത്രത്തിന്റെ പേര് ശരിക്കു വായിച്ചിട്ടു പോയി പടം കണ്ടാൽ മതി എന്നാണ് ജിജോ ആന്റണി പറഞ്ഞത്. അത്യപൂർവ്വ കലാസൃഷ്ടി എന്നൊന്നും അവകാശപ്പെടുന്നില്ല തന്റെ ചിത്രത്തെ എന്നും , പക്ഷെ സാധാരണക്കാരായ പ്രേക്ഷകർക്ക് രസിച്ചു കാണാവുന്ന എല്ലാം ചിത്രത്തിൽ ഉണ്ടെന്നും ജിജോ പറഞ്ഞിരുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.