[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗബിൻ ഷാഹിറിന്റെ അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ; നിർമ്മാണം ആഷിഖ് അബു..!

പ്രശസ്ത നടൻ സൗബിൻ ഷാഹിർ പറവ എന്ന ചിത്രമൊരുക്കി സംവിധായകനായി തന്റെ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത പറവ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങിക്കൊണ്ട് വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. നിരൂപകരുടെ പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. രണ്ടു ബാല താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിൽ യുവ താരം ദുൽകർ സൽമാൻ, ഷെയിൻ നിഗം, അർജുൻ ഹരിശ്രീ അശോകൻ, സിനിൽ സൈനുദ്ധീൻ, സിദ്ദിഖ്, ശ്രിന്ദ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സംവിധായകനായ സൗബിൻ ഷാഹിറും അഭിനയിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകൻ അൻവർ റഷീദും ഷൈജു ഉണ്ണിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സൗബിൻ ഷാഹിറും മുനീർ അലിയും ചേർന്നാണ്.

ദുൽകർ സൽമാൻ ഈ ചിത്രത്തിൽ ഇരുപത്തഞ്ചു മിനിറ്റോളം മാത്രം സ്‌ക്രീനിൽ എത്തുന്ന ഇമ്രാൻ എന്ന നിർണ്ണായക കഥാപാത്രത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് സൗബിൻ ഷാഹിർ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ ആയി അഭിനയിക്കും എന്നാണ്. സംവിധായകൻ ആഷിക് അബു ആയിരിക്കും സൗബിൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുക.

പറവക്ക് മുൻപേ സൗബിൻ ആലോചിച്ച ഒരു ചിത്രമാണ് ഇത്. ഒരു കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്ഷം ആയിരിക്കും ആരംഭിക്കുക. ഒട്ടേറെ മലയാളം, തമിഴ് പ്രൊജെക്ടുകളും ആയി ഫഹദ് ഫാസിൽ തിരക്കിലാണ്. അതുപോലെ തന്നെ സൗബിൻ ഷാഹിറിനും ഒരു നടനെന്ന നിലയിൽ തന്റെ തിരക്കുകൾ ഉണ്ട്. അതെല്ലാം കഴിഞ്ഞതിനു ശേഷം ആയിരിക്കും ഈ പ്രൊജക്റ്റ് തുടങ്ങുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.