വിനയ് ഫോർട്ട്, അനു സിതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സർജു രമാകാന്ത് സംവിധാനം ചെയ്ത ചിത്രമാണ് വാതിൽ. ഈ ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതിന്റെ റിലീസ് തീയതിയും പുറത്ത് വന്നത്. ഓണം റിലീസായി ഓഗസ്റ്റ് മുപ്പത്തിയൊന്നിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. ഇപ്പോഴിതാ ഇതിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
ജീവിതമെന്ന തമാശ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിൽ റാപ് കൂടി കൂട്ടിച്ചേർത്താണ് റിലീസ് ചെയ്തിരിക്കുന്നത്. സെജോ ജോൺ വരികൾ രചിച്ചു സംഗീതം പകർന്ന ഈ ഗാനത്തിന് റാപ് രചിച്ചത് ഫെജോ ആണ്. ഷഹബാസ് അമൻ, ഫെജോ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്, അനു സിതാര എന്നിവർക്കൊപ്പം കൃഷ്ണ ശങ്കറും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പോളി, മെറിൻ ഫിലിപ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സ്പാർക് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദരാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷംനാദ് ഷമീർ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനേഷ് മാധവനാണ്. ജോൺകുട്ടിയാണ് വാതിൽ എഡിറ്റ് ചെയ്തിരിക്കുന്നത്
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ്…
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
This website uses cookies.