ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ക്യാപ്റ്റൻ നാളെ റിലീസ് ചെയ്യുകയാണ്. നവാഗതനായ പ്രജീഷ് സെൻ രചന നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മണ്മറഞ്ഞു പോയ ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ ജീവിത കഥയാണ് പറയുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി സ്പെഷ്യൽ ടീസറും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അനു സിതാര നായികാ ആയെത്തുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
വി പി സത്യന്റെ ഫുട്ബോൾ ജീവിതവും വ്യക്തി ജീവിതവും ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. റോബി വർഗീസ് രാജ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. ബിജിത് ബാല ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ സംവിധായകനായ പ്രജീഷ് സെൻ പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ സംവിധാന സഹായി ആയി ജോലി ചെയ്തിട്ടുള്ള അനുഭവ പരിചയമുള്ള ആളാണ്. വി പി സത്യന്റെ ജീവിതത്തോട് നൂറു ശതമാനം സത്യസന്ധത പുലർത്തുന്ന രീതിയിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു അണിയറ പ്രവർത്തകർ പറയുന്നു. വമ്പൻ ബഡ്ജറ്റിലാണ് ഈ ബയോപിക് നിർമ്മിച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.