[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മേൽവിലാസവും അപ്പോത്തിക്കിരിയും ഒരുക്കിയ മാധവ് രാമദാസൻ തന്റെ പുതിയ ചിത്രവുമായി എത്തുന്നു..!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന രണ്ട് ചിത്രങ്ങൾ ആണ് മേൽവിലാസവും അപ്പോത്തിക്കിരിയും. ഈ രണ്ടു ചിത്രങ്ങളും നമ്മുക്ക് സമ്മാനിച്ച മാധവ് രാമദാസൻ എന്ന സംവിധായകൻ ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഒരുക്കാൻ പോവുകയാണ്. തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായി കഴിഞ്ഞു എന്നും , താൻ പുതിയ ചിത്രം ഒരുക്കാൻ പോവുകയാണ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചു.

മേൽവിലാസത്തിനും അപ്പോത്തിക്കിരിക്കും പ്രേക്ഷകർ കൊടുത്ത പിന്തുണക്കു നന്ദി ഉണ്ടെന്നും തന്റെ ഈ മൂന്നാമത്തെ ചിത്രത്തിനും പ്രേക്ഷകരുടെ ആ പിന്തുണ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. ഒരു സിനിമ നിർമ്മിക്കാൻ ആവശ്യമായ മൂന്നു കാര്യങ്ങൾ ഉണ്ട്. അവ തിരക്കഥ, തിരക്കഥ, തിരക്കഥ എന്നതാണെന്നെന്ന പ്രശസ്തമായ ആൽഫ്രഡ്‌ ഹിച്ച്കോക്കിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് മാധവ് രാമദാസൻ തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത് തന്നെ.

2011 ഇൽ ആണ് മാധവ് രാമദാസൻ മേൽവിലാസം എന്ന കോർട്ട് റൂം ഡ്രാമ ആയി അരങ്ങേറുന്നത്. സുരേഷ് ഗോപി, പാർത്ഥിപൻ, അശോകൻ, തലൈവാസൽ വിജയ്, കൃഷ്ണകുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം മികച്ച നവാഗത സംവിധായകനുള്ള പതിനഞ്ചാമത് ഗോളാപ്പുഡി ശ്രീനിവാസ് ദേശീയ പുരസ്‍കാരം നേടിക്കൊടുത്തു മാധവ് രാമദാസിന്. അതുപോലെ ഈ ചിത്രം പ്രശസ്തമായ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.


2014 ഇൽ ആണ് തന്റെ രണ്ടാമത്തെ ചിത്രമായ അപ്പോത്തിക്കിരിയുമായി അദ്ദേഹം എത്തിയത്. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി , ഇന്ദ്രൻസ് എന്നിവർ ആയിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. മാധവ് രാമദാസിന്റെ പുതിയ ചിത്രത്തിൽ ആരായിരിക്കും നായകൻ എന്നുള്ള കാര്യം അധികം വൈകാതെ അറിയിക്കുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

14 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.