മലയാളത്തിന്റെ ജനപ്രിയ താരം ജയറാമിന്റെ മകനായ കാളിദാസ് ജയറാം ഇപ്പോൾ അറിയപ്പെടുന്ന യുവ താരമാണ്. മലയാളത്തിലും തമിഴിലും തിളങ്ങിയ കാളിദാസ് ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. അതോടൊപ്പം ജയറാമിന്റെ മകൾ മാളവിക ജയറാമും ഇപ്പോൾ അഭിനയ രംഗത്തേക്ക് വരികയാണ്. മാളവിക അഭിനയ രംഗത്തേക്ക് വരികയാണ് എന്ന് നേരത്തെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഒരു മ്യൂസിക് വീഡിയോയിൽ അഭിനയിച്ചു കൊണ്ടാണ് മാളവിക ജയറാം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. എന്ജോയ് എൻചാമി എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോ നമ്മുക്ക് സമ്മാനിച്ച ടീമിന്റെ മായം സെയ്‌തായി പൂവേ എന്ന് പറയുന്ന വീഡിയോയിലാണ് മാളവിക എത്തിയിരിക്കുന്നത്. പ്രശസ്ത തമിഴ് യുവ താരം അശോക് സെൽവനാണ് ഇതിൽ മാളവികക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മനോജ് പ്രഭാകരാണ്.
മാളവിക തന്നെയാണ് ഈ വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ചത്. സിനിമയിലേക്ക് ഉടൻ കടന്നു വരുമെന്ന സൂചനയാണ് മാളവിക നൽകുന്നത്. പോണ്ടിച്ചേരിയിലെ ആദിശക്തി തീയേറ്റർ നടത്തിയ അഭിനയ കളരിയിൽ പങ്കെടുത്ത കാര്യവും മാളവിക വെളിപ്പെടുത്തിയിരുന്നു. അനൂപ് സത്യനൊരുക്കിയ വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കല്യാണി ചെയ്ത വേഷം ചെയ്യാൻ അനൂപ് ആദ്യം സമീപിച്ചത് തന്റെ മകൾ മാളവികയെ ആണെന്ന് ജയറാം ഈ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തെലുങ്കിലും തമിഴിലുമൊക്കെയായി കുറേ കഥ മാളവിക കേട്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തിയ ജയറാം, ഈ വര്‍ഷം തന്നെ ഏതെങ്കിലും ഒരു പടം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബിഹൈൻഡ്വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.