രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവർണ്ണ തത്തയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി രമേഷ് പിഷാരടി ഒരുക്കിയ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബചിത്രം ആണ്. ഇന്നലെ പുറത്തിറങ്ങിയ ട്രയ്ലറിന് വളരെ മികച്ച പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ജയറാമിന്റെ വളരെ കാലത്തിന് ശേഷം ലഭിക്കുന്ന മികച്ച കഥാപാത്രവും വിജയവും ആയിരിക്കും ചിത്രത്തിലൂടെ എന്നാണ് ട്രയ്ലർ റിലീസിന് ശേഷം പ്രേക്ഷക പ്രതികരണം. പേര് പോലെ തന്നെ മനുഷ്യന്മാരെ പോലെ പക്ഷി മൃഗാദികൾക്കും ചിത്രത്തിൽ പ്രാധാന്യം ഉണ്ട്. ചിത്രം പക്ഷികളേയും മൃഗങ്ങളെയും വാടകയ്ക്ക് നൽകി ഉപജീവനം നടത്തുന്ന ഒരു മധ്യവയസ്‌കന്റെ കഥപറയുന്നു. ജനപ്രിയനും സൗമ്യനുമായ ഒരു രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി ആണെങ്കിൽ കൂടിയും കടന്നു വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിലൂടെ പറയുന്നത്.
അനുശ്രീ നായികയായി എത്തിയ ചിത്രത്തിൽ ധർമജൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് പിഷാരടിയുടെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് ധർമജൻ വേലു എന്ന കഥാപാത്രം ആയി എത്തുന്നു. ചിത്രം നിർമ്മിവച്ചിരിക്കുന്നത് നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവാണ്. ഹരി പി നായരും രമേഷ് പിഷാരടിയും രചന നിർവഹിച്ച ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് മലയാളത്തിലെ 3 പ്രമുഖ സംഗീത സംവിധായകർ ആയ എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, നാദിർഷ എന്നിവർ ചേർന്നാണ്. പഞ്ചവർണ്ണ തത്ത എന്നു തുടങ്ങുന്ന ആദ്യ ഗാനം കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയിരുന്നത്. എം ജയചന്ദ്രൻ ഈണം പകർന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം വിഷുവിന് തീയറ്ററുകളിൽ എത്തുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.