[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അണിയറയിൽ ഒരുങ്ങുന്നത് ഒരു വമ്പൻ നീരാളി തന്നെ; ട്രൈലർ ഉടൻ എത്തുന്നു..

അണിയറയിൽ വൻ ഒരുക്കങ്ങളുമായി നീരാളി എത്തുകയാണ്. മലയാളിയായ ബോളീവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളി. റിലീസിന് ഒരുങ്ങുന്നു ചിത്രം തീയറ്ററുകളിൽ ചെറിയ പെരുന്നാളിന് വലിയ റിലീസിന് ഒരുങ്ങുകയാണ്. ഒടിയന്റെ ഗെറ്റപ്പ് ചേഞ്ചിന് ശേഷം ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രം ആയത് കൊണ്ട് തന്നെ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന്റെ ആദ്യ ട്രൈലർ അടുത്ത മാസത്തോടെ പുറത്തു വരും. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ അരങ്ങേറിയ നദിയ മൊയ്ദു ഈ ചിത്രത്തിലൂടെ വീണ്ടും മോഹൻലാലിനൊപ്പം എത്തുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങൾ മാത്രം അഭിനയിച്ച നദിയ മൊയ്ദുവിന്റെ സാന്നിദ്ധ്യം പ്രേക്ഷക പ്രതീക്ഷകളെ ഒന്നു കൂടി ശക്തമാക്കുന്നു.

വൈരങ്ങളെയും രത്നങ്ങളെയും കുറിച്ചു പഠനം നടത്തുന്ന സണ്ണി എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനെയും, നദിയ മൊയ്തുവിനെയും കൂടാതെ വീരപ്പ എന്ന കഥാപാത്രം ആയി സുരാജ് വെഞ്ഞാറമൂടും ഒപ്പം ദിലീഷ് പോത്തനും, പാർവതി നായരും എത്തുന്നു. 41 ദിവസം നീണ്ട ഷൂട്ടിങ്ങിൽ 36 ദിവസവും മുംബൈയിൽ തന്നെ ആയിരുന്നു ചിത്രീകരണം. വിയറ്നാം, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരം, മായനദി എന്നിവയ്ക്ക് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റൗഡി റാത്തോഡ്, റസ്‌തം തുടങ്ങി ബോളീവുഡിലെ മികച്ച ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയിൽ ആണ്. വി. എഫ്. എക്സിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഇപ്പോൾ 2 മാസത്തോളം നീണ്ട വി. എഫ്. എക്‌സ് വർക്കുകളിൽ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.