ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് റൂഹി. ഒരു ഹൊറർ- കോമഡി ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ജാൻവി കപൂർ, രാജ്കുമാർ റാവു, വരുൺ ശർമ എന്നീ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ചെയ്ത് നിമിഷനേരം കൊണ്ട് തന്നെ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. നദിയോൺ പാർ എന്നു തുടങ്ങുന്ന ഗാനത്തിൽ ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് നടി ജാൻവി കപൂർ എത്തുന്നു. അതീവ ഗ്ലാമറസായ ജാൻവിയുടെ ഗാനത്തിലെ പ്രകടനം ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നു. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഇടം പിടിച്ചിട്ടുള്ള ഗാനം മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. മികച്ച ഗാനത്തിനൊപ്പം ജാൻവിയുടെ വശ്യമായ നൃത്തം തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകർഷണ ഘടകം. സച്ചിൻ- ജിഗാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. അമിതാഭ് ഭട്ടാചാര്യ, ഐ പി സിംഗ്, ജിഗാർ സരയ്യ എന്നിവർ ചേർന്നാണ് മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
മനോഹരമായ ഗാനത്തിൽ ജാൻവിയുടെ ചടുലമായ നൃത്തച്ചുവടുകൾ ഒരു ചലഞ്ച് എന്നവണ്ണം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആരാധകർ ജാൻവിയുടെ നൃത്തച്ചുവടുകൾ അനുകരിച്ചുകൊണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും നദിയോൺ പാർ ഗാനത്തിനെ കൂടുതൽ പ്രശസ്തിയിലേക്ക് എത്തിക്കുന്നു. ബോളിവുഡ് സിനിമകൾ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റൂഹി. ഈ ചിത്രം പ്രേക്ഷകരെ ഭയപ്പെടുത്തും അതേ പോലെ തന്നെ ചിരിപ്പിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശവാദം. കൊറോണ പ്രതിസന്ധി പതിയെ മറികടക്കുന്ന സിനിമാ മേഖലയ്ക്ക് എന്തുകൊണ്ടും തിയേറ്റർ എക്സ്പീരിയൻസ് കൂടിയായ റൂഹി വലിയ മുതൽ കൂട്ടാകുമെന്ന് ഏവരും കരുതുന്നു. മാർച്ച് മാസം പതിനൊന്നാം തീയതി ആണ് റൂഹി തീയേറ്ററുകളിൽ എത്തുക. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം മികച്ച ശബ്ദമിശ്രണം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും പ്രേക്ഷകർക്ക് വലിയ ഒരു തീയേറ്റർ എക്സ്പീരിയൻസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.