[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ സ്ഥാപനങ്ങളില്‍ ജിഎസ് ടി പരിശോധന..!

മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാവും വിതരണക്കാരനുമാണ് ലിസ്റ്റിൻ സ്റ്റീഫൻ. മാജിക് ഫ്രെയിംസ് എന്ന തന്റെ ബാനറിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ലിസ്റ്റിൻ സ്റ്റീഫൻ, മലയാളം, തമിഴ് ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോഴും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം നിർമ്മിച്ച് കൊണ്ടിരിക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ സ്ഥാപനങ്ങളിൽ ജിഎസ്ടി പരിശോധന എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. റിപ്പോർട്ടർ ചാനലാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. താരങ്ങള്‍ക്ക് തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫല തുക ലിസ്റ്റിൻ നല്‍കുകയും, എന്നാല്‍ ഇവര്‍ ജിഎസ്ടി അടക്കാത്തതിനെയും തുടര്‍ന്നായിരുന്നു ലിസ്റ്റിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഒരു യുവ താരമാണ് തനിക്ക് കിട്ടിയ പ്രതിഫലത്തില്‍ നിന്നും ജിഎസ്ടി അടക്കാതിരുന്നതെന്നും വാർത്തകൾ പറയുന്നു. ഈ താരവും ഇപ്പോൾ നടന്ന ജി എസ് ടി പരിശോധനയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും സൂചനകളുണ്ട്.

ഇന്നലെ രാവിലെ മുതല്‍ ലിസ്റ്റിൻ സ്റ്റീഫന്റെ സ്ഥാപനത്തിലും വീട്ടിലുമായി ജിഎസ്ടി ഉദ്യോഗസ്ഥര്‍ എത്തുകയും പരിശോധന നടത്തുകയുമായിരുന്നു. രാവിലെ തുടങ്ങിയ പരിശോധന ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചതെന്നാണ് റിപ്പോർട്ടുകളിൽ നിന്നറിയാൻ സാധിക്കുന്നത്. മലയാളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ വളരെ കുറഞ്ഞ കാലം കൊണ്ടാണ് കേരളത്തിൽ അറിയപ്പെടുന്ന നിർമ്മാതാവും വിതരണക്കാരനുമായി മാറിയത്. ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ നായകനായ ഷാജി കൈലാസ് ചിത്രം കടുവ നിർമ്മിക്കാൻ ഒരുങ്ങുന്ന ലിസ്റ്റിൻ, പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയടക്കം നിർമ്മാണ പങ്കാളിയാണ്. ട്രാഫിക് എന്ന ചിത്രം നിർമ്മിച്ച് കൊണ്ട് 2011 ഇൽ ആണ് ലിസ്റ്റിൻ സിനിമയിൽ സജീവമാകുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.