തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്‌ഡി. അടുത്ത വർഷം ജനുവരിയിൽ സംക്രാന്തി റിലീസായി എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ജയ് ബാലയ്യ എന്ന മാസ്സ് ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സംഗീത സംവിധായകൻ എസ് എസ് തമൻ ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയാണ്. കരിമുള്ളയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴേ ഹിറ്റായി മാറിയ ഈ ഗാനത്തിന്റെ ഹൈലൈറ്റ് ബാലയ്യയുടെ നൃത്ത ചുവടുകളാണ്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞ്, മുണ്ടുടുത്താണ് മാസ്സ് ലുക്കിൽ ബാലയ്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അദ്ദേഹത്തിന്റെ നൂറ്റിയേഴാം ചിത്രമായി ഒരുക്കിയ വീരസിംഹ റെഡ്‌ഡി നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം ബാലയ്യ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണെന്നാണ് സൂചന. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്. വെങ്കട്, റാം- ലക്ഷ്മൺ ടീം എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത്. മലയാളി താരം ഹണി റോസും ഇതിന്റെ താരനിരയിലുണ്ട്. പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറ സംഭാഷണങ്ങൾ രചിച്ച ചിത്രം കൂടിയാണ് വീരസിംഹ റെഡ്ഢി.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.