മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് സമർപ്പിച്ചു കൊണ്ട് ഒരുങ്ങുന്ന ഐസിൽ ഓഫ് മമ്മൂട്ടി എന്ന വീഡിയോയുടെ മോഷൻ പോസ്റ്റർ ഇന്ന് റീലീസ് ചെയ്തു. ഗുഡ് വിൽ എന്റർടൈന്മെന്റ്ന്റെ യൂട്യൂബ് ചാനലാണ് റീലീസ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രമോദ് പപ്പൻ ടീം ആണ് ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. വജ്രം, തസ്കരവീരൻ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിട്ടുള്ള ഇവർ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങളാണ് അബ്രഹാം ലിങ്കൻ, ബ്ലാക്ക് സ്റ്റാലിയൻ, ബാങ്കോക് സമ്മർ, മുസാഫിർ എന്നിവ.
കഴിഞ്ഞ വർഷം മമ്മൂട്ടിയുടെ 69 ആം ജന്മദിനം പ്രമാണിച്ച് കലാ ഭൈരവൻ എന്നൊരു ട്രിബ്യുട്ട് വീഡിയോയും പ്രമോദ് പപ്പൻ ടീം ഇറക്കിയിരുന്നു. ഇനി പുറത്തിറങ്ങാൻ ഉള്ള വെള്ളേപ്പം എന്ന മലയാള ചിത്രത്തിലൂടെ നിർമ്മാണ രംഗത്തും സജീവമാകാൻ ഒരുങ്ങുകയാണ് പ്രമോദ് പപ്പൻ ടീം. ഫോട്ടോഗ്രാഫി, വിഷ്വൽ എഫക്ട് എന്നിവയിലും അറിവും പരിച്ചയവുമുള്ള വ്യക്തികളാണ് ഈ ഇരട്ട സംവിധായകർ. മമ്മൂട്ടിക്കൊപ്പം വീണ്ടുമൊരു ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഏതായാലും മലയാളത്തിന്റെ മഹാനടനായി ഇരുവരും ചേർന്നൊരുക്കുന്ന ഐസിൽ ഓഫ് മമ്മൂട്ടിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഒരു വർഷത്തോളം നീണ്ട വലിയ ഇടവേളക്ക് ശേഷം ഭീഷ്മ പർവം എന്ന അമൽ നീരദ് ചിത്രത്തിലൂടെ അഭിനയത്തിരക്കിലേക്ക് വീണ്ടും തിരിച്ചു വരികയാണ് മമ്മൂട്ടി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.