ഈ വർഷം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രണവ് മോഹൻലാൽ നായകനായ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. തന്റെ ആദ്യ ചിത്രമായ ആദി എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ വിസ്മയിപ്പിക്കുന്ന ആക്ഷൻ പ്രകടനം കാഴ്ച വെച്ച പ്രണവ് ഒട്ടേറെ ആരാധകരെ ആണ് നേടിയെടുത്തത്. അതോടൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുക്കിയത് രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം നമ്മുക്ക് സമ്മാനിച്ച അരുൺ ഗോപി ആണ് എന്നതും ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തമിഴ് സൂപ്പർ താരം ആയ സൂര്യ ആണ് ഈ ട്രൈലെർ ലോഞ്ച് ചെയ്തത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ആരാധകരെ അക്ഷരാർഥത്തിൽ ആവേശം കൊള്ളിക്കുന്ന ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പ്രണവിന്റെ കിടിലൻ ആക്ഷനും ഡയലോഗും ഈ ട്രയ്ലറിനെ അക്ഷരാർഥത്തിൽ മാസ്സ് ആക്കുന്നു.
ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും പാട്ടും നൃത്തവും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് അരുൺ ഗോപി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഇതിന്റെ ആദ്യ ടീസറും ഒരു വീഡിയോ സോങ്ങും അതുപോലെ തന്നെ പുറത്തു വരുന്ന ഓരോ പോസ്റ്ററുകളും ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുക്കുന്നത്.
പുതുമുഖം സായ ഡേവിഡ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂർ, ടിനി ടോം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അഭിനന്ദം രാമാനുജനും സംഗീതം ഒരുക്കിയത് ഗോപി സുന്ദറുമാണ്. വിവേക് ഹർഷനാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.