[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ധനുഷ്- വെട്രിമാരൻ ടീമിന്റെ അസുരനിൽ നായികയായി മഞ്ജു വാര്യർ; തമിഴ് അരങ്ങേറ്റം ഗംഭീരമാക്കാൻ ലേഡി സൂപ്പർ സ്റ്റാർ..!

തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ദേശീയ അവാർഡ് ജേതാവായ വെട്രിമാരൻ. അദ്ദേഹം ധനുഷിനൊപ്പം ഒന്നിച്ചപ്പോൾ ഒക്കെ നമ്മുക്ക് ലഭിച്ചിട്ടുള്ളത് ക്ലാസിക് സിനിമകൾ ആണ്. ഇവർ  അവസാനം ഒന്നിച്ച വട ചെന്നൈ എന്ന ചിത്രവും വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. മൂന്നു ഭാഗങ്ങൾ ആയി ഒരുക്കുന്ന വട ചെന്നൈയുടെ ആദ്യ ഭാഗം  മാത്രം ആണ് റിലീസ് ചെയ്തത്. വട ചെന്നൈ രണ്ടാം ഭാഗം ചെയ്യുന്നതിന് മുൻപ് ധനുഷ്- വെട്രിമാരൻ ടീം മറ്റൊരു ചിത്രം ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ്. അസുരൻ എന്നാണ്  ഇവരുടെ പുതിയ ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ അധികം വൈകാതെ ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രത്തിലെ നായികാ വേഷം  ചെയ്യുന്നത് ആരാണെന്ന വിവരവും ധനുഷ് പുറത്തു വിട്ടിരിക്കുകയാണ്.

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമായിരിക്കും അസുരൻ. മഞ്ജു വാര്യരെ പോലെയുള്ള പ്രതിഭാ  ധനയായ ഒരു നടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആവേശത്തോടെ താൻ  കാത്തിരിക്കുകയാണ് എന്നും അവരിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ടെന്നും ധനുഷ് തന്റെ ട്വിറ്റെർ പോസ്റ്റിൽ കുറിച്ചു. ഏതായാലും ധനുഷ്- വെട്രിമാരൻ ടീമിന്റെ ചിത്രത്തിൽ മഞ്ജു വാര്യർ കൂടി എത്തിയതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും ഏറെ വർധിച്ചിരിക്കുകയാണ്. ബാലാജി മോഹൻ ഒരുക്കിയ മാരി 2 ആയിരുന്നു ധനുഷിന്റെ തൊട്ടു മുൻപത്തെ റിലീസ്. ടോവിനോ തോമസ് വില്ലനും സായി പല്ലവി നായികയുമായി എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയമായി അറിയിരുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.