[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

അപ്പന്റെ ചരിത്രം ആവർത്തിക്കാൻ ആണോ ഈ മകൻ വരുന്നത്; ത്രസിപ്പിക്കുന്ന ട്രൈലെറുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഈ വർഷം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രണവ് മോഹൻലാൽ നായകനായ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. തന്റെ ആദ്യ ചിത്രമായ ആദി എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ വിസ്മയിപ്പിക്കുന്ന ആക്ഷൻ പ്രകടനം കാഴ്ച വെച്ച പ്രണവ് ഒട്ടേറെ ആരാധകരെ ആണ് നേടിയെടുത്തത്. അതോടൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുക്കിയത്  രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം നമ്മുക്ക് സമ്മാനിച്ച അരുൺ ഗോപി ആണ് എന്നതും ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തമിഴ് സൂപ്പർ താരം ആയ സൂര്യ ആണ് ഈ ട്രൈലെർ ലോഞ്ച് ചെയ്തത് എന്ന പ്രത്യേകതയും ഇതിനുണ്ട്.  ആരാധകരെ അക്ഷരാർഥത്തിൽ ആവേശം കൊള്ളിക്കുന്ന ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പ്രണവിന്റെ കിടിലൻ ആക്ഷനും ഡയലോഗും ഈ ട്രയ്ലറിനെ അക്ഷരാർഥത്തിൽ മാസ്സ് ആക്കുന്നു.
ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും പാട്ടും നൃത്തവും എല്ലാം  നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് അരുൺ ഗോപി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഇതിന്റെ ആദ്യ ടീസറും ഒരു വീഡിയോ സോങ്ങും അതുപോലെ തന്നെ പുറത്തു വരുന്ന ഓരോ പോസ്റ്ററുകളും ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുക്കുന്നത്.

പുതുമുഖം സായ ഡേവിഡ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂർ, ടിനി ടോം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അഭിനന്ദം രാമാനുജനും സംഗീതം ഒരുക്കിയത് ഗോപി സുന്ദറുമാണ്. വിവേക് ഹർഷനാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

1 day ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

1 day ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

2 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.