മലയാളികളുടെ പ്രീയപ്പെട്ട നടൻ ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ഉടൽ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. സൂപ്പർ ഹിറ്റായി മാറിയ ഈ ടീസർ വലിയ ചർച്ചയും കൂടിയായിരിക്കുകയാണ്. ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അദ്ദേഹത്തിന്റെ കിടിലൻ മേക്കോവറാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഇന്ദ്രൻസിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവരും അഭിനയിക്കുന്ന ഈ ഫാമിലി ത്രില്ലർ ചിത്രം, മെയ് ഇരുപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് ഇതിന്റെ ടീസർ പുറത്ത് വന്നിരിക്കുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
സഹനിര്‍മാതാക്കളായി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരെത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. ആതിര ദിൽജിത് ആണ് ഈ ചിത്രത്തിന്റെ പി ആർ ഓ. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫാണ്. വില്യം ഫ്രാൻസിസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഉടൽ, എന്തായാലും ആദ്യ ടീസർ സൂപ്പർ ഹിറ്റായതോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു. അഞ്ചാം പാതിരാ എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച റിപ്പർ രവി എന്ന സൈക്കോ കില്ലറിനോടൊപ്പം ചിലരെങ്കിലും ഈ ടീസറിൽ കണ്ട ഇന്ദ്രൻസ് കഥാപാത്രത്തെ ഉപമിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.