[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അമ്മയിലേക്കു തിരിച്ചെത്തി സുരേഷ് ഗോപി..!

ഒട്ടേറെ വർഷങ്ങൾ താര സംഘടനയായ അമ്മയിൽ നിന്നും മാറി നിന്ന, സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ അമ്മയിലേക്കുള്ള തിരിച്ചു വരവാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്, അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പും അംഗങ്ങളുടെ ഒത്തുചേരലും ചേർന്ന ‘ഉണര്‍വ്വ്’ എന്ന പരിപാടിയുടെ മുഖ്യാതിഥിയായിട്ടാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെത്തിയത്. സഹപ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ചാണ് സുരേഷ് ഗോപിയെ ഈ ചടങ്ങിലേക്ക് സ്വീകരിച്ചത്. ഇന്നേക്ക് 25 വർഷങ്ങൾക്കു മുൻപ്, 1997ല്‍ ‘അമ്മ’യുടെ നേതൃത്വത്തില്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്ക് പിന്നാലെ ഉടലെടുത്ത ഒരു തർക്കമാണ് അദ്ദേഹത്തെ ഈ സംഘടനയില്‍ നിന്നും ഇത്രയും വർഷം മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നത് പരസ്യമായ കാര്യമാണ്. എന്നാൽ താൻ അമ്മയുടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെങ്കിലും, സംഘടനയിലെ പല സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോഴും തന്നോട് ചര്‍ച്ച ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്.

പണ്ട് തർക്കത്തിന് കാരണമായ, ഗൾഫിൽ നടന്ന ഷോ, സന്നദ്ധ പ്രവർത്തനങ്ങൾക്കായി നാട്ടിൽ അഞ്ച് വേദികളിലും അവതരിപ്പിക്കുകയുണ്ടായി. ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം രൂപ ‘അമ്മ’യിലേക്ക് നൽകുമെന്ന് അന്ന് സുരേഷ് ഗോപി സംഘടനയെ അറിയിക്കുകയും ചെയ്തു. എന്നാൽ, പണം നല്‍കാമെന്ന് പറഞ്ഞയാൾ വാക്കു പാലിക്കാതെയിരുന്നതോടെ, വിഷയം കൈവിട്ടു പോവുകയും, അത് സംഘടനയിൽ വലിയ വാക്കേറ്റത്തിന് കാരണമായി മാറുകയും ചെയ്തു. അതിന്റെ പേരിൽ സുരേഷ് ഗോപിയോട് രണ്ടു ലക്ഷം രൂപ പിഴയടക്കാൻ കൂടി ആവശ്യമുയർന്നതോടെ, അദ്ദേഹം അത് ചെയ്തിട്ടു സംഘടനയിൽ നിന്നും മാറിനിൽക്കാനാരംഭിച്ചു. സംഘടനയുടെ പ്രെസിഡന്റായി സുരേഷ് ഗോപിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായ, സൂപ്പർ താരം മോഹൻലാൽ എത്തിയതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏവരും പ്രതീക്ഷിച്ചിരുന്നു.

ഫോട്ടോ കടപ്പാട്: Pranav C Subhash

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.