ഹൃദയം എന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ. ഇതിലെ ദർശന എന്ന ഗാനവും ഇതിന്റെ രണ്ടു ടീസറുകളും ഇതിനോടകം സൂപ്പർ ഹിറ്റുകളാണ്. ബ്ലോക്ക്ബസ്റ്റർ ആയ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു വ്യക്തിയെന്ന നിലയിൽ തന്റെ ലാളിത്യം കൊണ്ടും വിനയം കൊണ്ടും സ്വഭാവ ശൈലി കൊണ്ടും സോഷ്യൽ മീഡിയയിൽ അടക്കം വമ്പൻ ആരാധക വൃന്ദത്തെ സൃഷ്ടിച്ച നടൻ ആണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ തന്റെ ചിത്രത്തിലെ ദര്ശനാ എന്ന ഗാനം ലോകം മുഴുവൻ ട്രെൻഡ് ആയി മാറുന്ന കാര്യം അറിയുമ്പോഴും പ്രണവിന്റെ പ്രതികരണം എന്തായിരുന്നു എന്നു വെളിപ്പെടുത്തുകയാണ് ഹൃദയത്തിൽ പ്രണവിന്റെ ഒപ്പം അഭിനയിച്ച നടൻ അസ്വത് ലാൽ.
അപ്പു എന്ന പ്രണവ് എപ്പോഴും വളരെ ശാന്തനായ, എല്ലാവരെയും ഒരുപാട് ബഹുമാനിക്കുന്ന ആളാണെന്ന് അസ്വത് പറയുന്നു. ഒന്നിലും ഒരുപാട് ആവേശം കൊള്ളാത്ത, വളരെ ശാന്തമായി എല്ലാം ഉൾക്കൊള്ളുന്ന ആൾ കൂടിയാണ് പ്രണവ് എന്നും അസ്വത് വിശദീകരിച്ചു. ദർശന എന്ന ഗാനം വമ്പൻ ഹിറ്റായി എന്നു താൻ പ്രണവിനോട് പറഞ്ഞപ്പോഴും, ആണോ, ഓകെ എന്ന രീതിയിൽ വളരെ ലളിതമായ പ്രതികരണം ആണ് പ്രണവിൽ നിന്ന് ലഭിച്ചത് എന്നും, പ്രണവ് എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചും ഒരുപാട് പറയാൻ ഉണ്ട്, അത് ഹൃദയം റിലീസ് സമയത്തു പറയാം എന്നും അസ്വത് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ആഹാ എന്ന ചിത്രത്തിലും അഭിനയിച്ച നടൻ ആണ് അസ്വത് ലാൽ.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.