[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗൂഗിൾ പേ വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ടാറ്റൂ ചെയ്യാൻ അവളുടെ ഫ്ലാറ്റിൽ എത്തിയ ചെറുപ്പക്കാരൻ; വൈറലായി ഹൃസ്വ ചിത്രം.

ഒരിക്കൽ കൂടി ഒരു മലയാള ഹൃസ്വ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മനോഹരമായ രീതിയിൽ, വ്യത്യസ്തമായ ഒരു കഥ അവതരിപ്പിച്ചു കൊണ്ടാണ് ഈ ഹൃസ്വ ചിത്രം കയ്യടി നേടുന്നത്. അപർണ@31 നോട്ട് ഔട്ട് എന്നാണ് ഈ ഹൃസ്വ ചിത്രത്തിന്റെ പേര്. കളർ മീൻ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഈ ഹൃസ്വ ചിത്രം ഏകദേശം നാൽപത്തിയൊന്ന് മിനിറ്റോളം ദൈർഘ്യമുള്ള ഒന്നാണ്. എന്നാൽ ഒരു നിമിഷം പോലും പ്രേക്ഷകർക്ക് ബോറടിക്കാതെ, വളരെ രസകരമായാണ് ഈ കഥ അവർ അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ സമയം മുന്നോട്ടു പോകുന്നത് പ്രേക്ഷകർ അറിയുകയേ ഇല്ല. ഏകദേശം രണ്ടു ലക്ഷത്തോളം കാഴ്ചക്കാരെ ഇപ്പോൾ തന്നെ ഈ ഹൃസ്വ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. കളർ മീൻ പ്രൊഡക്ഷൻസ് ആണ് ഈ ഹൃസ്വ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.

അനീഷ്, ഉണ്ണി എന്നിവർ ചേർന്ന് കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ബിജിഎം ബ്രദേഴ്‌സ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ബിച്ചു ബ്ലൂ സ്റ്റാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് പ്രദീപ് പിള്ളൈ ആണ്. സാധിക വേണുഗോപാൽ ആണ് ഈ ഹൃസ്വ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. അതിമനോഹരമായാണ് സാധിക തന്റെ വേഷം ചെയ്തിരിക്കുന്നത്. വിഷ്ണു വി ഗോപാൽ ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്ററും. ആനന്ദ് നാരായൺ, കല്യാൺ എന്നിവരും ഈ ഹൃസ്വ ചിത്രത്തിന്റെ ഭാഗമാണ്. ഗൂഗിൾ പേ വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ടാറ്റൂ ചെയ്യാൻ അവളുടെ ഫ്ലാറ്റിൽ എത്തി എന്ന ക്യാപ്‌ഷനോടെ ആണ് ഈ ചിത്രം യൂട്യൂബിൽ പങ്കു വെച്ചിരിക്കുന്നത് തന്നെ. അത് കഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ രസകരമാക്കുന്ന ഒരു ഘടകം.

https://www.youtube.com/watch?v=3w6ryAIJvJE

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.