മലയാളി പ്രേക്ഷകരുടെ പ്രിയ നായികാ താരങ്ങളിൽ ഒരാളായ ഹണി റോസ് പതിവ് പോലെ തന്നെ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു നിൽക്കുന്ന താരങ്ങളിലൊരാളാണ് ഹണി റോസ്. ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ തന്നെ സജീവമായ ഈ നടി പങ്ക് വെക്കുന്ന തണ്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, മറ്റ് ചിത്രങ്ങൾ, വർക്ക് ഔട്ട് വീഡിയോകൾ, പൊതു പരിപാടികളിൽ പങ്കെടുമ്പോഴത്തെ വീഡിയോകൾ എന്നിവയെല്ലാം വൈറലായി മാറാറുണ്ട്. മികച്ച ഫാഷൻ സെൻസുള്ള ഈ താരം ഏറെ ഗ്ലാമറസ്സായും സ്റ്റൈലിഷായും പ്രത്യക്ഷപ്പെടാറുണ്ട്. സാരിയിലും മോഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന ഹണി റോസ് തന്റെ അഭിനയ മികവിനൊപ്പം തന്നെ സൗന്ദര്യം കൊണ്ട് കൂടിയാണ് ഒട്ടേറെ പ്രേക്ഷകരെ ആകർഷിച്ചത്. ഇപ്പോഴിതാ, ഹണി റോസ് പങ്ക് വെച്ച തന്റെ ഒരു പുതിയ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്.
https://www.instagram.com/p/Ck2QleojEDn/
ദുബായിൽ വെച്ച് നടന്ന നവരത്ന ജൂവലറിയുടെ ഓപ്പണിങ് ചടങ്ങിലെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഹണി റോസ്, അവിടെ വേദിയിൽ വെച്ച് ഒരു സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിന് നൃത്തം വെച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് നവരത്ന ജൂവലറിയുടെ ദുബായ് ഷോറൂം ഹണി റോസ് ഉത്‌ഘാടനം ചെയ്തത്. സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ സംവിധാനം ചെയ്ത, മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ നായികാതാരമായി അരങ്ങേറ്റം കുറിച്ച ഹണി റോസ്, മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു ശ്രദ്ധ നേടി. മോഹൻലാൽ നായകനായ വൈശാഖ് ചിത്രം മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ അവസാനത്തെ റിലീസ്. ഇതിലെ ഈ നടിയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.