മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കിടിലൻ ലുക്കിൽ ഹണി പ്രത്യക്ഷപ്പെടുന്ന ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് വമ്പൻ ശ്രദ്ധ നേടുന്നത്. ജാഫർഖാൻ ഫോട്ടോഗ്രാഫി ആണ് ഹണി റോസിന്റെ ഈ കിടിലൻ ഫോട്ടോഷൂട്ടിനു പിന്നിൽ പ്രവർത്തിച്ചത്. കുറച്ച നാൾ മുൻപ് മറ്റൊരു ലുക്കിൽ വന്ന ഹണി റോസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഹീൽ എന്ന ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ ഹണി റോസ് പങ്കെടുത്തപ്പോഴുള്ള വീഡിയോ ആണ് അന്ന് വൈറൽ ആയത്. വെളുത്ത ഷർട്ടും പൂക്കൾ നിറഞ്ഞ ഡിസൈനുള്ള പാന്റ്സും ധരിച്ചാണ് ഹണി റോസ് ഈ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ, പുതിയ വീഡിയോയിൽ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഹണി റോസിനെ കാണാൻ സാധിക്കുന്നത്.
വിനയൻ സംവിധാനം ചെയ്ത, മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി, അതിനു ശേഷം ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ജനപ്രിയ താരമായി മാറി. വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് ഹണി റോസിന് ബ്രേക്ക് നൽകിയ ചിത്രമാണ്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഹണി റോസ് മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ വൈശാഖ് ചിത്രം മോൺസ്റ്റർ ആണ് ഇനി ഹണി റോസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.