[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഹിറ്റ് അടിക്കുമെന്ന് ഉറപ്പാണ്, കാരണം ഇത് നമ്മുടെ കഥ; 2018′ ട്രെയിലറിന് ഗംഭീര വരവേൽപ്പ്

2018 മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത വർഷമാണ്. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയം ആശങ്കകളും ഭയവും തന്നു കടന്നു പോയപ്പോൾ അനേകം പേർക്ക് നഷ്ടപ്പെട്ടത് ഉറ്റവരെയും ഉടയവരെയും അത്രനാൾ കാത്തുസൂക്ഷിച്ച സ്വപ്നങ്ങളുമായിരുന്നു. 2018ലെ മഹാപ്രളയത്തെ ദൃശ്യവൽക്കരിച്ചുകൊണ്ട് ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘2018 Everyone Is A Hero’. ചിത്രം അനൗൺസ് ചെയ്തപ്പോൾ മുതൽ സിനിമ പ്രേമികൾ ഒരുപാട് ആകാംക്ഷയോടെ കൂടിയാണ് കാത്തിരിക്കുന്നത്. മികച്ച ഒരു ദൃശ്യവിഷ്കാരം ഒരുക്കി ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ട്രെയിലർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ഇന്ന് പുറത്തുവിട്ടു.

പ്രതീക്ഷകളും ആകാംക്ഷയും ഒരുപോലെ സമ്മാനിച്ചു കൊണ്ടാണ് ട്രെയിലർ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം പിടിക്കുന്നത്. മലയാളത്തിലെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈനോടുകൂടി പ്രളയദി

നത്തിൽ ജനങ്ങൾ അനുഭവിച്ച ദുരിതവും ഭീകരതയുമാണ് പ്രേക്ഷകർക്ക് മുന്നിൽ ജൂഡ് അവതരിപ്പിക്കുന്നത് .ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി ഇന്ദ്രൻസ്, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,

തൻവി റാം, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, തുടങ്ങി നിരവധി താരനിരയാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . തിരക്കഥ ഒരുക്കിയിരിക്കുന്നത് അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ചമൻ ചാക്കോ. സംഗീതം നോബിൻ പോൾ എന്നിവരാണ്. ചിത്രം മെയ് 5നാണ് തിയേറ്ററുകളിൽ എത്തുന്നത്.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

5 days ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

5 days ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

5 days ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

5 days ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

7 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

7 days ago

This website uses cookies.