സ്വവർഗാനുരാഗത്തിന്റെ കഥ പറഞ്ഞു കൊണ്ട് രണ്ടാഴ്ച മുൻപ് പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമായിരുന്നു ഹോളി വൂണ്ട്. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ സംവിധാനം ചെയ്തു ശ്രദ്ധ നേടിയിട്ടുള്ള അശോക് ആർ നാഥ് ആയിരുന്നു. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ബോൾഡായ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിനു ശേഷം ഇപ്പോഴിതാ ഒരിക്കൽ കൂടി ഒരു ബോൾഡ് കഥാപാത്രവുമായി എത്തുകയാണ് ജാനകി സുധീർ. താൻ അഭിനയിച്ച പുതിയ ഹൃസ്വ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടിരിക്കുകയാണ് ജാനകി സുധീർ.
https://www.instagram.com/reel/ChmeEyYJRkM/?utm_source=ig_web_copy_link
വില്ല 666 എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിലും വളരെ ബോൾഡായ ഒരു കഥാപാത്രത്തിനാണ് ജാനകി സുധീർ ജീവൻ നൽകിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. എസ് ജെ വിഷ്വൽ മീഡിയ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സുജിത് സുധാകരനാണ് ഈ ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഹൃസ്വ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. ഹോളി വൂണ്ട് കൂടാതെ ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ജാനകി സുധീർ, ശ്രദ്ധ നേടിയത് ഒരുപിടി ഹൃസ്വ ചിത്രങ്ങളിലൂടെയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.